ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും!!! പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. കീപ്പ് ഇന്‍ ചാറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍, ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇതുവഴി ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് സാധിക്കും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയുന്നത് സംരക്ഷിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ നിങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ്. ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് എന്ന രീതിയില്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ട് എന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ ഒരു പ്രത്യേകത.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഒരു ഡിസപ്പിയറിംഗ് സന്ദേശം സംരക്ഷിക്കാന്‍ അയച്ചയാള്‍ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍, കെപ്റ്റ് മെസേജ് ഫോള്‍ഡറില്‍ ഒരാള്‍ക്ക് അവ കാണാനാകും. വാട്ട്സ്ആപ്പില്‍ സേവ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ ഉപയോഗിച്ച് രേഖപ്പെടുത്തും. എന്നാല്‍ ശരിക്കും ഈ ഫീച്ചര്‍ എന്തിനാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദേശം സംരക്ഷിക്കുന്നതിന് അയച്ചയാളുടെ അംഗീകാരം ആവശ്യമാണ്. അയച്ചയാള്‍ക്ക് സന്ദേശം അവിടെ തന്നെ നിലനില്‍ക്കുന്നതില്‍ പ്രശ്നമില്ലെങ്കില്‍, രണ്ടുപേര്‍ തമ്മില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയയ്ക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts