ചെന്നൈക്ക് എതിരെ കൊച്ചിയിൽ വെച്ച് നടന്ന ഈ സീസണിലെ അവസാന ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിന് സമനില. സെമി പ്രതീക്ഷകൾ നിലനിർത്താനായി ജയം അനിവാര്യമായിരുന്നു ബ്ലാസ്റ്റേഴ്സിന് എന്നാൽ ചെന്നൈയനെ സംബന്ധിച്ച് സമനിലയും വിലപ്പെട്ടതായിരുന്നു. ഈ സമനിലയോടെ കേരളത്തിന്റെ സെമി പ്രതീക്ഷകൾക്കും കടുത്ത മങ്ങലേറ്റിരിക്കുകയാണ്. അത്ഭുതങ്ങൾ സംഭവിച്ചാലേ കേരളത്തിന് ഇനി സെമി ബർത്ത് ഉറപ്പിക്കാൻ കഴിയൂ.
കളിയുടെ ആദ്യ മീറ്റുകളിൽ ചെന്നൈ ആധിപത്യം കാണിച്ചപ്പോൾ കേരളം പതുക്കെ കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. പതിവുപോലെ മധ്യനിരയിൽ കളിക്കാതെ ലോങ് ബോൾ ഗെയിം തന്നെയാണ് കേരളം ഈ കളിയും കളിച്ചത്. എന്നാൽ ചെന്നൈയ്ക്കെതിരെ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം കൊണ്ടാണ് ഒരു ഗോൾ പോലും ലഭിക്കാതിരുന്നത്. ഇരുപത്തി രണ്ടാം മിനിറ്റിൽ വിനീതിന്റെ ഒരു ഷോട്ട് ബാറിൽ തട്ടിത്തെറിച്ച് പ്പോൾ പല കളികളിലും കേരളത്തിനൊപ്പം നിന്നും ഭാഗ്യം ഈ കളിയിൽ ഇല്ല എന്നു തോന്നിച്ചു
.അമ്പത്തിമൂന്നാം മിനിറ്റിൽ ബാലേട്ടനെ ഫൗൾ ചെയ്തതിന് കേരളത്തിന് ലഭിച്ച പെനാലിറ്റിയും പെക്കുസോണിന് ഗോളാക്കി മാറ്റാൻ സാധിചില്ല. മറുവശത്ത് ചെന്നൈയുടെ ഗോൾ ശ്രമങ്ങൾ അവസാന നിമിഷ ഇടപെടലുകളിലൂടെ സേവ് ചെയ്തു കേരള ഗോളി രാഹുബകയും കേരളത്തിന്റെ പ്രതീക്ഷ അവസാന നിമിഷം വരെ നിലനിർത്തി. ഒരു ഗോൾ അടിക്കുമെന്നു തോന്നുന്ന രീതിയിൽ കാളി മുന്നോട്ടു പോയെങ്കിലും നിശ്ചിത സമയത്തിലും ഗോൾ കണ്ടെത്താനാവാഞ്ഞ ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മാർച്ച് ഒന്നിന് ബംഗളൂരിന് എതിരെയാണ് കേരളത്തിന്റെ ലീഗിലെ അവസാന മാച്ച്.