ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ചയിലെ എവിക്ഷൻ നടന്ന് പുറത്തായത് വൈബർ ഗുഡ് ദേവുവാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ നാദിറയല്ല പുറത്തായത് ശ്രീദേവിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു ദേവു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരുന്ന ആവേശം പിന്നീട് ചില ഇമോഷണൽ ബ്രേക്ക് ആപ്പ്സ് വന്നശേഷം ദേവുവിൽ കാണാൻ സാധിച്ചില്ല. പിന്നെ കഴിഞ്ഞ ഒരാഴ്ചയായി ഗെയിമിൽ ദേവുവിന്റെ ഗ്രാഫ് കുറച്ചെങ്കിലും…
Read MoreDay: 29 April 2023
നടൻ ശരത് ബാബുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
ഹൈദരാബാദ് : പ്രമുഖ തെലുങ്ക് താരം ശരത് ബാബു ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ. ഏപ്രില്‍ 20നാണ് അണുബാധയെ തുടര്‍ന്ന് നടനെ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിലവില്‍ വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആരോഗ്യസ്ഥിതിമോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.
Read Moreഅഖിൽ മാരാർക്ക് മോഹൻ ലാലിന്റെ താക്കീത്
ഭാര്യയെ തല്ലുന്നത് വലിയ കാര്യമാണോ? അഖിൽ മാരാരെ ചോദ്യം ചെയ്ത് ലാലേട്ടൻ. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ താൻ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞിരുന്നു. ഇത് പുറത്ത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ഇത്തവണ ലാലേട്ടൻ സൂം കോളിലൂടെ എത്തിയത് ജപ്പാനിൽ നിന്നാണ്. നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ശേഷമാണ് അഖിലിനോട് ഈ കാര്യം അവതരിപ്പിച്ചത്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ്…
Read Moreകോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു
ബെംഗളൂരു: കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി നഗരത്തിലെ രേവ കോളജിലാണ് സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. രാത്രി വൈകി നടന്ന പരിപാടികള്‍ക്കിടെ ശരീരത്തില്‍ തട്ടി എന്ന കാരണത്താല്‍ രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ തുടങ്ങിയ വാക്കേറ്റം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ എതിര് ഗ്യാങില്‍ പെട്ട പ്രതികള്‍ ഭാസ്കറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ കയ്യിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഭാസ്കറിനെ ഉടന്‍…
Read Moreനടൻ കമൽ ഹാസൻ കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കും
ബെംഗളൂരു: സൂപ്പര്‍ താരം കമല്‍ഹാസനെ കോൺഗ്രസ് കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതായാണ് റിപ്പോർട്ട് .ഇത് കമല്‍ സ്വീകരിക്കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ കോണ്‍ഗ്രസും താരപ്രചാരകരുടെ പട്ടികയിലേക്ക് കൂടുതല്‍ ശക്തരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. നേരത്തെ കന്നഡ സൂപ്പര്‍ താരം സുദീപ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. അതുപോലെ കോണ്‍ഗ്രസിനായി ശിവരാജ് കുമാറും പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിരുന്നു. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകള്‍ ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധം…
Read Moreമിൽമയേക്കാൾ വില കുറച്ച് നന്ദിനി
തിരുവനന്തപുരം:സഹകരണ നിയമങ്ങള്‍ മറികടന്നും മറ്റൊരു സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ കടന്നുകയറിയും കര്‍ണ്ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് നടത്തുന്ന പാല്‍ക്കച്ചവടം മില്‍മയ്ക്കും ക്ഷീര കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. പാലും പാലുത്പന്നങ്ങളും വില്പന നടത്താന്‍ അതിര്‍ത്തി കടന്ന് എത്തി ഔട്ട്ലെറ്റുകള് തുറന്നതിന് പിന്നാലെ കേരളത്തില്‍ 100 ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ട് നന്ദിനി പരസ്യവും നല്കി. മില്‍മയുടെ പാലിനേക്കാള്‍ 12 രൂപയുടെ വരെ കുറവുണ്ട് ‘നന്ദിനി” പാലിന്. കര്‍ണ്ണാടക സര്‍ക്കാര്‍ നന്ദിനിക്ക് പ്രതിവര്‍ഷം 1200 കോടി രൂപയുടെ ഇന്‍സെന്റീവ് നല്കുന്നതിനാലാണ് പാല് വിലകുറച്ച് വില്ക്കാന് കഴിയുന്നത്. ഔട്ട്ലെറ്റുകള് വ്യാപകമാകുന്നതോടെ നന്ദിനി പാല്…
Read Moreസോണിയ ഗാന്ധി വിഷകന്യകയും രാഹുൽ ഗാന്ധി ഭ്രാന്തനും, അധിക്ഷേപ പരാമർശവുമായി എംഎൽഎ
ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.
Read Moreമത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കാതെ രാഹുൽ ഗാന്ധി
ബെംഗളൂരു: മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതെ മാറിനിന്ന് രാഹുൽ ഗാന്ധി. ഉഡുപ്പി ജില്ലയിലെ ഉച്ചില മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാഹുൽ അകത്ത് പ്രവേശിക്കാതിരുന്നത്. തുടർന്ന് ക്ഷേത്രപൂജാരിയും കമ്മിറ്റി അംഗങ്ങളും പുറത്തെത്തി രാഹുലിനെ സ്വീകരിക്കുകയായിരുന്നു. നേരത്തെ ഉടുപ്പി ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൺവെൻഷനിൽ വച്ചാണ് ഒരു സ്ത്രീ രാഹുലിന് വലിയൊരു നെയ്മീൻ സമ്മാനിച്ചത്. മീനും കൈയിലേന്തി സ്ത്രീക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് രാഹുൽ മടങ്ങിയത്.
Read Moreകൊറോണ പേപ്പേഴ്സ് ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6ന് ചിത്രത്തിൻറെ തിയേറ്റർ റിലീസ് ആയിരുന്നു. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Read Moreആരാധന മൂത്തപ്പോൾ വീട്ടുമുറ്റത്ത് തന്നെ നടിയുടെ ക്ഷേത്രം പണിത് ആരാധകൻ
താരങ്ങളോടുള്ള അടങ്ങാത്ത ആരാധന കൊണ്ട് ക്ഷേത്രം പണിയുക എന്നത് ഇന്ന് പുതിയ ഒരു കാര്യമല്ല.അത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തെന്നിന്ത്യൻ താരം സമന്തയ്ക്കുകൂടി ഒരു ക്ഷേത്രമായിരിക്കുകയാണ് ഇപ്പോൾ. ആന്ധ്രയിലായ സംഭവം. ആന്ധ്രാപ്രദേശിലെ ഒരു ആരാധകനാണ് ക്ഷേത്രം നിർമ്മിച്ച് സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്നയാളാണ് ക്ഷേത്രം പണിഞ്ഞത്. സമന്തയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ക്ഷേത്രം തുറന്നത്. സാരി ധരിച്ച സമന്തയുടെ ശിൽപമാണ് ക്ഷേത്രത്തിലുള്ളത്. സ്വന്തം വീടിനോട് ചേർന്നാണ് സന്ദീപ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം തുറന്ന വെള്ളിയാഴ്ച പൂജയും സമന്തയുടെ…
Read More