വൈബർ ഗുഡ് ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്?

ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ചയിലെ എവിക്ഷൻ നടന്ന് പുറത്തായത് വൈബർ ഗുഡ് ദേവുവാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിറ മെഹ്റിൻ പുറത്തായി എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ നാദിറയല്ല പുറത്തായത് ശ്രീദേവിയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല.

ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു ദേവു. പക്ഷെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉണ്ടായിരുന്ന ആവേശം പിന്നീട് ചില ഇമോഷണൽ ബ്രേക്ക് ആപ്പ്സ് വന്നശേഷം ദേവുവിൽ കാണാൻ സാധിച്ചില്ല.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

പിന്നെ കഴിഞ്ഞ ഒരാഴ്ചയായി ഗെയിമിൽ ദേവുവിന്റെ ഗ്രാഫ് കുറച്ചെങ്കിലും ഉയർന്നത്. കഴിഞ്ഞ വീക്കിലി ടാസ്ക്കായ പാവക്കൂത്തിൽ വിജയിച്ചവരിൽ ഒരാൾ ദേവുവായിരുന്നു. ശേഷം ക്യാപ്റ്റൻസിയിലേക്ക് മത്സരിക്കാൻ ദേവുവിന് അവസരം ലഭിക്കുകയും ചെയ്തു. ക്യാപ്റ്റൻസി ടാസ്കിൽ‌ ഏറ്റവും കൂടുതൽ ബോളുകൾ ശേഖരിച്ച്‌ വിജയിച്ചതും ദേവു തന്നെയാണ്. എന്നാൽ ക്യാപ്റ്റൻ ആയി ബിഗ് ബോസ് ഹൗസിൽ വാഴാൻ ദേവുവിന് സാധിച്ചില്ല, വൈബർ ഗുഡ് പുറത്തായതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

കൂടാതെ ഒരു വൈൽഡ് കാർഡ് എൻട്രി വീട്ടിൽ കയറിയെന്നും റിപ്പോർട്ടുണ്ട്. സീരിയൽ സിനിമാ താരം അനു ആണ് വൈൽഡ് കാർഡിലൂടെ ഹൗസിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts