ബെംഗളൂരുവിലെ സ്‌പോർട്‌സ് ക്ലബ്ബുകളിൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ ആപ്പ് വികസിപ്പിക്കും; ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ്, ബാഡ്മിൻ്റൺ ക്ലബ്ബുകളിൽ നിന്നുള്ള വരുമാന ചോർച്ച തടയാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു.

സ്‌പോർട്‌സ് ക്ലബ്ബുകളിൽ കളിക്കുന്നതിനുള്ള സ്‌ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് പൗരസമിതി വികസിപ്പിക്കാൻ പടത്തിയിടുന്നത്.

സ്‌പോർട്‌സ് പ്രേമികൾക്ക് ഈ ക്ലബ്ബുകളിലെ കോർട്ടുകൾ ഉപയോഗിക്കുന്നതിന് സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആപ്പ് വഴി, ഉപയോക്താക്കൾ പേയ്‌മെൻ്റുകൾ നടത്താനും സാദിക്കും, ഈ പണം നേരിട്ട് പൗര സമ്മതിക്കാകും ക്രെഡിറ്റ് ചെയ്യപ്പെടുക.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

വരുമാനം വർധിപ്പിക്കാനുള്ള ബിബിഎംപിയുടെ ചിട്ടയായ മാറ്റത്തിൻ്റെ ഭാഗമാണിത്. റവന്യൂ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ആപ്പ് നിർമ്മിക്കാനുള്ള പദ്ധതി പുതിയ ഘട്ടത്തിലാണ്.

ഇതിലൂടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും ഈ വസ്തുവകകളിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നത് പരിഹരിക്കുന്നതിനുമായി ബിബിഎംപി അതിൻ്റെ എല്ലാ സ്വത്തുക്കളുടെയും ഒരു സർവേ നടത്തുകയും ചെയ്തു വരുന്നുണ്ട്.

“പല ക്ലബ്ബുകളും പൗരസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്, എന്നാൽ ഈ ക്ലബ്ബുകൾ പരിപാലിക്കുന്നവർക്കെതിരെ നിരവധി പരാതികൾ ഉണ്ട്, അവർ ബിബിഎംപിയുടെ വരുമാനത്തിൻ്റെ വിഹിതം നൽകുന്നില്ലെന്നും പകരം മുഴുവൻ ഫീസും പോക്കറ്റിലാക്കുന്നതായും ഇത് വരുമാന നഷ്ടത്തിലേക്ക് നയിക്കുന്നതെന്നും ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി മറികടക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാനാണ് ബിബിഎംപി തീരുമാനം. ആപ്പിന്റെപ്രവർത്തികൾ പുരോഗതിയിലാണ്, പൊതുജനങ്ങളുടെ ഉപയോഗത്തിനായി ആപ്പ് അവതരിപ്പിക്കാൻ കുറച്ച് സമയമെടുക്കുമെന്നും ബി ബി എം പി ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts