വെന്തുരുകി നഗരം; ചൂട് സഹിക്കാതെ 20 കുട്ടികൾ ആശുപത്രിയിൽ; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

ബെംഗളൂരു : കനത്തചൂട് അനുഭവപ്പെടുന്ന ബെല്ലാരിയിൽ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടിയത് 20 കുട്ടികൾ.

രണ്ടുദിവസത്തിനിടെയാണ് നിർജലീകരണം, പനി, ഛർദി തുടങ്ങിയവുമായി കുട്ടികൾ ബെല്ലാരി ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെത്തിയത്.

10 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളാണ് ചികിത്സതേടിയെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 40 ഡിഗ്രിസെൽഷ്യസാണ്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെ കുട്ടികളും പ്രായമായവരും നേരിട്ട് വെയിലേൽക്കുന്ന പ്രദേശങ്ങളിൽനിന്ന് പരമാവധി മാറി നിൽക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇത്തവണ ബെല്ലാരി ഉൾപ്പെടുന്ന വടക്കൻ ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസ്‌ വരെ താപനില ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts