നടൻ ശിവരാജ്കുമാർ ആശുപത്രിയിൽ

ബെംഗളൂരു: നടൻ ശിവ രാജ്കുമാറിനെ നഗരത്തിലെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ജനറൽ ചെക്കപ്പിനാണ് എത്തിയതെന്നും ഡോക്ടർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷിമോഗയിൽ ഭാര്യ ഗീത ശിവരാജ്കുമാറിന് വേണ്ടി ശിവണ്ണ പ്രചാരണം നടത്തിയിരുന്നു.

ഷിമോഗ ചുറ്റി ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ആശുപത്രിയിലെത്തി ശിവണ്ണയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്.

നടൻ ഗുരുദത്ത് ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിലെത്തി. ശിവണ്ണ മിക്കവാറും നാളെ ഡിസ്ചാർജ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്..

ആരോഗ്യ പരിശോധന പൂർത്തിയാക്കി ശിവരാജ് കുമാർ നാളെ രാവിലെ വീട്ടിലേക്ക് പോകാൻ സാധ്യത ഉള്ളതായി ഡോക്ടർമാർ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts