കാണാതായ വിരമിച്ച ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം അഴുകിയ നിലയിൽ പാർക്കിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ റിട്ട. ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ജുനാഥ് (70) നെയാണ് സംശയാസ്പദമായ നിലയിൽ മരിച്ച കണ്ടെത്തിയത്. ഹാസൻ ജില്ലയിലെ അരസിക്കരെ നഗരത്തിലാണ് സംഭവം.

അരസിക്കരെ നഗർ ലക്ഷ്മിപൂർ ബാരങ്കേയിൽ താമസക്കാരനായ മഞ്ജുനാഥ് മാർച്ച് 27 ന് വീട്ടിൽ നിന്ന് നടക്കാൻ പോയതായിരുന്നു.

രാത്രിയായിട്ടും മഞ്ജുനാഥ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരച്ചിൽ നടത്തി.

പിന്നീട് ഒരു തുമ്പും ലഭിക്കാതായപ്പോൾ മഞ്ജുനാഥിൻ്റെ ഭാര്യ സരോജ നിംബണ്ണനാവർ അടുത്ത ദിവസം മാർച്ച് 28 ന് അരസിക്കരെ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

തുടർന്ന് ഇന്ന് കണ്ടേനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടുകൂടി നടത്തിയ പരിശോധനയിൽ മഞ്ജുനാഥിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു.

ഉടൻതന്നെ വ്യോമസേനാംഗങ്ങൾ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ജുനാഥിൻ്റെ മരണത്തിൽ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചട്ടുണ്ട്.

  ബെംഗളൂരുവിലെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ യുവതിക്ക് നേരെ സഹതാമസക്കാരിയുടെ അതിക്രമം

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ കൊലപാതകമാണോ അപകടമരണമാണോ എന്ന് വ്യക്തമാകൂ.

നിലവിൽ ഇത് സംബന്ധിച്ച് അരസിക്കരെ റൂറൽ പോലീസ് സ്‌റ്റേഷൻ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts