മലയാളി ദമ്പതിമാരും സുഹൃത്തും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; മരണത്തിന് പിന്നിൽ ബ്ലാക്ക് മാജിക് 

തിരുവനന്തപുരം: മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികള്‍ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇവർ ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്നാണ് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത്. മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. നവീനും ഭാര്യയും ബ്ലാക്ക് മാജിക്ക് ചെയ്തിരുന്നതായി സുഹൃത്തുക്കളും പറയുന്നു. കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ…

Read More

വഴിയരികിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; തിരിച്ചറിയാൻ പാടുപെട്ട് പോലീസ് 

ബെംഗളൂരു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുംകൂറിലെ ഗുബ്ബി താലൂക്കിലെ ദൊഡ്ഗുനിക്ക് സമീപം ഷിമോഗ- ബെംഗളൂരു ദേശീയ പാത 206 (ഹൈവേ റോഡ്) അടുത്താണ് സംഭവം. 25 കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ കത്തിച്ചതാണെന്നാണ് സംശയം. പാതി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. യുവതിയുടെ മുഖം പൂർണമായും പൊള്ളലേറ്റതിനാൽ തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. നിലവിൽ ചേലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Read More

നടൻ ദീപക് പറമ്പോലും നടി അപര്‍ണയും വിവാഹിതരാവുന്നു

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24-ന് വടക്കാഞ്ചേരിയിലാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് വിവരങ്ങള്‍. വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ ‘ദി ഗ്രേറ്റ് ഫാദര്‍’, ‘തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘ക്യാപ്റ്റന്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ‘ബീസ്റ്റ്’, ‘ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മഞ്ഞുമ്മല്‍ ബോയ്‌സിലും താരം സുപ്രധാന വേഷത്തിലെത്തി.…

Read More

സ്ത്രീധനമായി ഫോർച്യൂണർ കാറും പണവും നൽകിയില്ല; യുവതിയെ കൊലപ്പെടുത്തിയതായി പരാതി 

ന്യൂഡല്‍ഹി: സ്ത്രീധനമായി കാറും പണവും നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ച്‌ കൊലപ്പെടുത്തിയതായി പരാതി. ഗ്രേറ്റർ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ആഡംബരവാഹനമായ ഫോർച്യൂണർ കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കാത്തതിനാലാണ് ഭർതൃവീട്ടുകാർ കരിഷ്മയെ ഉപദ്രവിച്ചതെന്നാണ് സഹോദരൻ നല്‍കിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം കരിഷ്മ സഹോദരൻ ദീപക്കിനെ ഫോണില്‍ വിളിച്ചിരുന്നു. ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ അറിയിച്ചത്. തുടർന്ന് ബന്ധുക്കള്‍ ഇവരുടെ…

Read More

ആറു വയസ്സുകാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

ബെംഗളൂരു : ആറു വയസ്സുകാരൻ ചരക്കുലോറിയുടെ അടിയിൽപ്പെട്ടു മരിച്ചു. വിനോഭ നഗർ സ്വദേശി അശ്വന്ത് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പ്രാഥമികകർമം നിർവഹിക്കുകയായിരുന്നു കുട്ടി. ഇക്കാര്യം അറിയാതെ ഡ്രൈവർ ലോറി പിന്നോട്ടെടുത്തപ്പോൾ കുട്ടി ചക്രത്തിനടിയിൽപ്പെടുകയായിരുന്നു.

Read More

മദ്യപിച്ച് ബസോടിക്കുന്നത് തടയാൻ കർശന പരിശോധന 

ബെംഗളൂരു : മദ്യപിച്ച് ബസോടിക്കുന്നത് തടയാൻ കർണാടക ആർ.ടി.സി. ഡ്രൈവർമാർക്ക് കർശനപരിശോധന. ഡിപ്പോകളിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള ശ്വാസപരിശോധനയാണ് നടത്തുക. പരിശോധന പൂർത്തിയായതിനുശേഷമേ ജോലിയിൽ പ്രവേശിക്കാൻ ഡ്രൈവർമാർക്ക് അനുമതിയുള്ളൂ. അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഡ്രൈവർക്കൊപ്പം കണ്ടക്ടർമാരും ഡിപ്പോ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. കഴിഞ്ഞ ദിവസം ആർ.ടി.സി. എം.ഡി. അൻപുകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. 2016-ലും ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പരിശോധന കർശനമാക്കിയിരുന്നില്ല. എന്നാൽ ബസുകൾ അപകടത്തിൽപ്പെടുന്നത് കൂടിയതോടെയാണ് ശ്വാസപരിശോധന നിർബന്ധമാക്കാൻ അധികൃതർ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ മുഴുവൻഡിപ്പോകളിലും പരിശോധനനടത്താനുള്ള…

Read More

വെന്തുരുകി നഗരം; ചൂട് സഹിക്കാതെ 20 കുട്ടികൾ ആശുപത്രിയിൽ; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത

ബെംഗളൂരു : കനത്തചൂട് അനുഭവപ്പെടുന്ന ബെല്ലാരിയിൽ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടിയത് 20 കുട്ടികൾ. രണ്ടുദിവസത്തിനിടെയാണ് നിർജലീകരണം, പനി, ഛർദി തുടങ്ങിയവുമായി കുട്ടികൾ ബെല്ലാരി ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെത്തിയത്. 10 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളാണ് ചികിത്സതേടിയെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 40 ഡിഗ്രിസെൽഷ്യസാണ്. ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെ കുട്ടികളും പ്രായമായവരും നേരിട്ട് വെയിലേൽക്കുന്ന പ്രദേശങ്ങളിൽനിന്ന് പരമാവധി മാറി നിൽക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും…

Read More

നടൻ ശിവരാജ്കുമാർ ആശുപത്രിയിൽ

ബെംഗളൂരു: നടൻ ശിവ രാജ്കുമാറിനെ നഗരത്തിലെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ജനറൽ ചെക്കപ്പിനാണ് എത്തിയതെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷിമോഗയിൽ ഭാര്യ ഗീത ശിവരാജ്കുമാറിന് വേണ്ടി ശിവണ്ണ പ്രചാരണം നടത്തിയിരുന്നു. ഷിമോഗ ചുറ്റി ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ആശുപത്രിയിലെത്തി ശിവണ്ണയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. നടൻ ഗുരുദത്ത് ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിലെത്തി. ശിവണ്ണ മിക്കവാറും നാളെ ഡിസ്ചാർജ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്..…

Read More

കാണാതായ വിരമിച്ച ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം അഴുകിയ നിലയിൽ പാർക്കിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ റിട്ട. ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ജുനാഥ് (70) നെയാണ് സംശയാസ്പദമായ നിലയിൽ മരിച്ച കണ്ടെത്തിയത്. ഹാസൻ ജില്ലയിലെ അരസിക്കരെ നഗരത്തിലാണ് സംഭവം. അരസിക്കരെ നഗർ ലക്ഷ്മിപൂർ ബാരങ്കേയിൽ താമസക്കാരനായ മഞ്ജുനാഥ് മാർച്ച് 27 ന് വീട്ടിൽ നിന്ന് നടക്കാൻ പോയതായിരുന്നു. രാത്രിയായിട്ടും മഞ്ജുനാഥ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരച്ചിൽ നടത്തി. പിന്നീട് ഒരു തുമ്പും ലഭിക്കാതായപ്പോൾ മഞ്ജുനാഥിൻ്റെ ഭാര്യ സരോജ നിംബണ്ണനാവർ അടുത്ത ദിവസം മാർച്ച് 28 ന് അരസിക്കരെ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…

Read More

റോഡ് അപകടം; കണ്ടൈനർ ഇടിച്ച്; ടയറിനടിയിൽ കുടുങ്ങി 5 വയസുകാരൻ മരിച്ചു

ബംഗളൂരു: തലസ്ഥാനമായ ബെംഗളൂരുവിൽ ഡ്രൈവറുടെ അശ്രദ്ധയിൽ ഒരു ആൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു. ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ 5 വയസ്സുള്ള ആൺകുട്ടി മരിച്ചു . അശ്വിത് എന്ന കുട്ടിയാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരുവിലെ ഉർവശി തിയറ്ററിനു സമീപമായിരുന്നു അപകടം. കണ്ടൈനർ ഡ്രൈവറുടെ പിഴവാണ് അശ്വിന് ജീവൻ നഷ്ടമായത്. ടാങ്കർ പിന്നോട്ട് പോകുന്നതിനിടെ ഇടിക്കുകയായിരുന്നു. തുടർന്ന് താഴെ വീണ അശ്വിത് ടയറിനടിയിൽ കുടുങ്ങി. ഡ്രൈവറുടെ അശ്രദ്ധമൂലം ഗുരുതരമായി പരിക്കേറ്റ അശ്വിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് കലാശിപാളയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.…

Read More
Click Here to Follow Us