ചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നു; ഗുജറാത്ത് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ ഇനി കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്

ബംഗളൂരു: കർണാടക ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി.അഞ്ജാരിയയെ സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ശുപാർശ ചെയ്തു.

ഈ മാസം 24ന് നിലവിലെ ചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നതിന് പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലേൽക്കുക.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

2011 നവംബർ 21മുതൽ ഗുജറാത്ത് ഹൈകോടതി ജസ്റ്റിയായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്റെ പ്രാഗത്ഭ്യം തെളിയിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചു.

1965 മാർച്ച് 23ന് അഹമ്മദാബാദ് മാണ്ട്വി-കച്ചിൽ ന്യായാധിപന്മാരുടെ കുടുംബത്തിൽ ജനിച്ച അഞ്ജരിയക്ക് 2027 മാർച്ച് 22 വരെ സർവീസ് കാലാവധിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts