വനിതാ കൺവെൻഷനിൽ ബ്ലൗസ് തുണിയ്ക്കായി ഉന്തും തള്ളും 

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് സ്ത്രീകളുടെ ഉന്തും തള്ളും കാരണം അലങ്കോലമായത്. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Read More

സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ് 

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്‍ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…

Read More

ലിംഗായത്തുകൾ കോൺഗ്രസിനൊപ്പം, ആവശ്യപ്പെട്ടത് 60 സീറ്റുകൾ 

ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറുന്നുവെന്ന് സൂചന. നിരവധി സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വന്നിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് സമീപിച്ചാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഇവരെല്ലാം ഉയര്‍ന്ന പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണയും ഇക്കൂട്ടത്തിലുണ്ട്. വീരശൈവ മഹാസഭ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് വീരശൈവ വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. അഖിലേന്ത്യാ വീരശൈവ മഹാസഭാ ചെയര്‍മാന്‍ ഷമാനൂര്‍ ശിവശങ്കരപ്പയാണ് ദില്ലിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടത്. അദ്ദേഹത്തിനൊപ്പം…

Read More

നടൻ രാം ചരൺ ഹോളിവുഡിലേക്ക്

ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ച്‌ നടന്‍ രാം ചരണ്‍ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ…

Read More

കനത്ത മഴയിൽ എക്സ്പ്രസ്സ്‌ വേ മുങ്ങി, വിമർശനവുമായി യാത്രക്കാർ

ബെംഗളൂരു: ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്‌ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ പെരുമഴയാണ്. എന്റെ കാര്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാര്‍ നന്നാക്കിത്തരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്‍ത്ഥിക്കുകയാണ്.…

Read More

ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് ലാപ്ടോപ്പും മറ്റു വിലമതിക്കുന്ന വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘത്തിലെ കണ്ണികളെ കുറിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീലഗിരി ജില്ലയിലെ ഊട്ടി ധാരാളം ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്. കൂടാതെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് പാര്‍ക്ക്, ദൊഢബെഢ മുനമ്പ് , ബോട്ട് ഹൗസ് എന്നിവയുള്‍പ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഊട്ടിക്ക് പുറമെയുള്ള പൈക്കാറ, ലേംസ് പാര്‍ക്ക്, പൈന്‍ ഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പണവും ലാപ്‌ടോപ്പുകളും സെല്‍ഫോണുകളും മോഷണം പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…

Read More

ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി.

ബെംഗളുരു: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട് ബൈക്കിൽ ഒറ്റക്ക് ആറ് ദിവസം കൊണ്ട് പൂർത്തിയാക്കി മലയാളി യുവതി. തൃശൂർ, ചാലക്കുടി സ്വദേശിയായ ജീന മരിയ തോമസ് (29) ആണ് ആറ് ദിവസത്തിനിടെ 6,000 കിലോമീറ്റർ പിന്നിട്ടത്. ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പാതയാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു വനിത ഈ റൈഡ് പൂർത്തിയാക്കുന്നത്. ലോക വനിതാ ദിനമായ…

Read More

താങ്ങാവുന്ന യാത്രാകൂലി; നമ്മ യാത്രി ആപ്പിൽ രജിസ്റ്റർ ചെയ്ത് 4 ലക്ഷം ഉപഭോക്താക്കൾ

ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർമാർ രൂപീകരിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ഓട്ടോറിക്ഷ ആപ്പായ നമ്മ യാത്രയ്ക്ക് ഇപ്പോൾ 4 ലക്ഷം ഉപഭോക്താക്കളും 43,000 ഡ്രൈവർമാരുമുണ്ട്. ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന സർക്കാരും ക്യാബ് ഒല യൂബർ ക്യാബുകളും തമ്മിലുള്ള തർക്കത്തിനിടെയാണ് ആപ്പ് പുറത്തിറക്കിയത്. യാത്രക്കാർക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ 100 ശതമാനം ഓപ്പൺ മൊബിലിറ്റി ആപ്പാണ് നമ്മ യാത്രി ആപ്പ്. ഇടനിലക്കാരിലൂടെ പോകാതെ ഡ്രൈവർമാർ നേരിട്ട് പേയ്‌മെന്റുകൾ സ്വീകരിക്കാം എന്ന സംവിധാനവും ഇതിലുണ്ട്. “നമ്മ യാത്രയെ പിന്തുണയ്ക്കാൻ നഗരത്തിലുടനീളമുള്ള ഡ്രൈവർമാർ ഒത്തുചേർന്നു.…

Read More

വിദ്വേഷ പ്രസംഗം: സിദ്ധലിംഗ സ്വാമി കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ശ്രീരാമ സേന സംസ്ഥാന പ്രസിഡന്റും ആന്ദോള കരുണേശ്വര മഠാധിപതിയുമായ സിദ്ധലിംഗ സ്വാമി കുറ്റക്കാരനാണെന്ന് യാദ്ഗിർ കോടതി. ശിക്ഷ പിന്നീട് വിധിക്കും. 2015 ജനുവരി 2 ന് യാദ്ഗിർ ഗവൺമെന്റ് ജൂനിയർ കോളേജ് ഗ്രൗണ്ടിൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ മറ്റൊരു സമുതായതിനെതിരെ സിദ്ധലിംഗ സ്വാമി വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു

Read More

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. വെള്ളിയാഴ്ച്ച പുറത്തിയ പ്രസ്താവനയിലാണ് കോടതി പുടിന് യുദ്ധത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രൈനില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കു്‌നനതായി കോടതി പ്രസ്താവനയിറക്കി. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്‌സിയക്കെതിരെയും വാറണ്ട് നാല്‍കിയിട്ടുണ്ട്.അതേസമയം അയല്‍രാജ്യമായ യുക്രെയ്‌നില്‍ ഒരു വര്‍ഷത്തെ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യം അതിക്രമങ്ങള്‍ നടത്തിയെന്ന ആരോപണം രാജ്യം ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്. യുദ്ധത്തില്‍ രാജ്യത്തിന്റെ…

Read More
Click Here to Follow Us