ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് ലാപ്ടോപ്പും മറ്റു വിലമതിക്കുന്ന വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

സംഘത്തിലെ കണ്ണികളെ കുറിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീലഗിരി ജില്ലയിലെ ഊട്ടി ധാരാളം ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്.

കൂടാതെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് പാര്‍ക്ക്, ദൊഢബെഢ മുനമ്പ് , ബോട്ട് ഹൗസ് എന്നിവയുള്‍പ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഊട്ടിക്ക് പുറമെയുള്ള പൈക്കാറ, ലേംസ് പാര്‍ക്ക്, പൈന്‍ ഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പണവും ലാപ്‌ടോപ്പുകളും സെല്‍ഫോണുകളും മോഷണം പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഇതേ തുടര്‍ന്നാണ് സംഘത്തെ പിടികൂടാന്‍ ഊട്ടി ടൗണ്‍ ഡിവൈ.എസ്.പി യശോദയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ മണികുമാര്‍, എസ്.ഐ കനകരാജ്, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം വേഗത്തിലാക്കിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ കണ്ണാടി ചില്ലു തകര്‍ത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു.

കാറിലുണ്ടായിരുന്ന കാമറയാണ് ഇവരെ പിടികൂടാന്‍ സഹായിച്ചത്. യുവാക്കളെ ടൂറിസ്റ്റ് ഗൈഡുകള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മോഷ്ടാക്കളായ യുവാക്കള്‍ കര്‍ണാടക സ്വദേശികളാണെന്നും മോഷ്ടിച്ച വസ്തുക്കള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ വന്‍കിട മോഷണസംഘം ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
[masterslider id="10"]

Related posts