മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; ഹവേരിയിൽ സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര സമാധാനപരമായിരുന്നുവെങ്കിലും മുസ്ലീം പ്രദേശത്ത് പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നു.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു. ഒരു ഓട്ടോ ഡ്രൈവറെ സംഘം ആക്രമിക്കുകയും വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ, മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും നിരവധി പോലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌
[masterslider id="10"]

Related posts

Click Here to Follow Us