ബെംഗളൂരു: പ്രണയദിനത്തില്‍ പശു ആലിംഗന നിര്‍ദേശം കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചെങ്കിലും മണിപ്പാലില്‍ അത് നടപ്പാക്കി. മണിപ്പാല്‍ ശിവപാഡി ശ്രീ ഉമ മഹേശ്വരി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ വിവിധ പ്രായക്കാര്‍ പങ്കെടുത്തു. ഗോ പൂജക്ക് ക്ഷേത്രം അധികാരി പ്രകാശ് കുക്കെഹള്ളി നേതൃത്വം നല്‍കി. അടുത്ത വര്‍ഷം മുതല്‍ ഇത് രാജ്യമാകെ ഔദ്യോഗികമായി ആചരിക്കപ്പെടുമെന്നും പാശ്ചാത്യ സംസ്‌കാരമായ പ്രണയദിനം ആഘോഷിക്കുന്നതില്‍ നിന്ന് യുവതീ യുവാക്കളെ തടയണമെന്നും അദ്ദേഹം പറഞ്ഞു. ഉഡുപി എംഎല്‍എ രഘുപതി ഭട്ടിന്റെ മാതാവ് സരസ്വതി ബരിതായ ചടങ്ങില്‍ പങ്കെടുത്തു.
Read MoreMonth: February 2023
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസ്: സംസ്ഥാനത്ത് ഉൾപ്പെടെ 3 ജില്ലകളിൽ റെയ്ഡ് നടത്തി എന്‍ഐഎ
ബെംഗളൂരു: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് സംസ്ഥാനങ്ങളിലായി 60 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 23ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂര്‍…
Read Moreലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ വ്യോമയാന കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടു. ഫ്രാന്‍സിന്റെ എയര്‍ബസില്‍ നിന്നും അമേരിക്കയുടെ ബോയിങ്ങില്‍ നിന്നുമായി 470 വിമാനങ്ങള്‍ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന ഇടപാടാണ് എയര്‍ ബസുമായി തീരുമാനിച്ചത്. ഫ്രഞ്ച് നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങാനാണു കരാറായത്. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ-…
Read Moreസംസ്ഥാനത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ നരഭോജിക്കടുവയെ മയക്കുവെടി വെച്ച് പിടിച്ചു
ബെംഗളൂരു: കേരള- കർണാടക അതിർത്തിഗ്രാമമായ കുട്ടയിൽ രണ്ടുപേരെ കൊന്ന നരഭോജിക്കടുവയ്ക്ക് സംരക്ഷണം നൽകി വനംവകുപ്പ്. മൈസൂരു ഹുൻസൂരിലെ പഞ്ചവല്ലി സ്വദേശികളായ കർഷകൻ രാജു(75) പേരമകൻ ചേതൻ(18) എന്നിവരെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് വീടിനു പുറത്തിറങ്ങിയപ്പോഴാണ് രാജുവിനുനേരെ കടുവയുടെ ആക്രമണമുണ്ടായത്. ചേതനെ കടുവ കൊന്നവിവരം അറിഞ്ഞെത്തിയതായിരുന്നു രാജു. തുടർന്ന് നടത്തിയ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വനപാലകർ എട്ടു സംഘങ്ങളായി തിരിഞ്ഞ് തിങ്കളാഴ്ച മുതൽ കടുവയ്ക്കായുള്ള തിരച്ചിൽതുടങ്ങിയിരുന്നു. ശേഷം ചൊവ്വാഴ്ച 2.30-ഓടെ ഏകദേശം 10 വയസ്സുള്ള കടുവയെ മയക്കുവെടിവെച്ച് പിടിക്കുകയായിരുന്നു. കുട്ട ചൂരിക്കാട്…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. 53ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.
Read Moreസൗഹൃദരാജ്യങ്ങൾ തീവ്രവാദം ഉൾപ്പടെയുള്ള സുരക്ഷവെല്ലുവിളികളെ കൂട്ടായി നേരിടണം; രാജ്‌നാഥ് സിങ്
ബെംഗളൂരു : സൗഹൃദ രാജ്യങ്ങൾക്ക് ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തമാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. തീവ്രവാദം ഉൾപ്പടെ സുരക്ഷാ വെല്ലുവിളികളെ സൗഹൃദ രാജ്യങ്ങൾ കൂട്ടായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യയുടെ ഭാഗമായി 27 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്ത സ്പീഡ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളെയും ഇന്ത്യ തുല്യ പങ്കാളിയായിട്ടാണ് കാണുന്നത്. സഹായം ആവശ്യമായ രാജ്യങ്ങൾക്ക് വെറും ഉപദേശം നൽകുന്നതല്ല ഇന്ത്യ വിശ്വസിക്കുന്നത്. പരസ്പരം പഠിക്കാൻ സാധിക്കുന്ന സഹജീവി…
Read Moreമലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി
ബെംഗളൂരു: മലയാളി യുവാവിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. മൈസൂരു സബേർബൻ ബസ് ടെർമിനലിന് സമീപമായിരുന്നു ആക്രമണം. കണ്ണൂർ സ്വദേശി ധനേഷിനെ (41) മർദിക്കുകയും 1600 രൂപയും മൊബൈൽ ഫോണും എംടിഎം കാർഡ് എന്നിവയും കവർന്നു എന്നാണ് പരാതി. മൈസൂരുവിലെത്തിയ ധനേഷ് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാൻ പുലർച്ചെ ബസ് കാത്ത് നിൽക്കുകയായിരുന്നു സംഭവം. ഓട്ടോയിലെത്തിയ സംഘം മർദിച്ച് മോഷണം നടത്തുകയും ധനേഷിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Read Moreഎച്ച്എഎൽ ഫൈറ്റർ ട്രെയിനർ എയർക്രാഫ്റ്റിൽ നിന്ന് ഹനുമാൻ ചിത്രം നീക്കി
ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) ട്രയിനര്‍ വിമാന മാതൃകയിൽ പതിച്ച ഹനുമാൻ ചിത്രം വിവാദമായതോടെ നീക്കി. പോർവൈമാനികർക്ക് പരിശീലനം നൽകാനുള്ള പുതുതലമുറ സൂപ്പർസോണിക്ക് ട്രെയിനർ വിമാനമായ ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫിഗ്റ്റർ ട്രെയ്‌നറികൾ (എച്ച്.എൽ.എഫ്.ടി.-42) ആണ് ചിത്രം പതിച്ചിരുന്നത്. ഇത് മാറ്റിയതിന്റെ കാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ട്രെയ്നറിന്റെ ആദ്യരൂപം 1960 കളിൽ വികസിപ്പിച്ചപ്പോൾ എച്ച്.എഫ്. 24 മരുത് (വായു) എന്നാണ് പേരിട്ടിരുന്നത്.
Read Moreഎയ്‌റോ ഇന്ത്യ വ്യോമ പ്രദർശനം: ശക്തിപ്രകടിപ്പിക്കാൻ യു.എസിന്റെ എഫ് -35
ബെംഗളൂരു : എയ്‌റോ ഇന്ത്യയുടെ വ്യോമ പ്രദർശനത്തിൽ 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകളുമെത്തി. പ്രദർശനത്തിന്റെ ഭാഗമാകാൻ യു.എസ് ആണ് 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകൾ അണിനിരത്തിയത്. ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ കനത്ത പ്രഹരശേഷിയുള്ള ഈ യു.എസ് പോർമുനകൾ 2021 ൽ നടന്ന പ്രദര്ശനത്തിന്റെയും ഭാഗമായിരുന്നു. എക്കാലത്തെയും വലിയ പ്രതിനിധി സംഘവുമായാണ് ഇത്തവണ എയ്‌റോ ഇന്ത്യയിൽ അമേരിക്ക എത്തിയിരിക്കുന്നത് എന്നത് നല്ല സൂചനയാണ്. ഇന്ത്യ പ്രതിരോധശേഷി നവീകരിക്കുമ്പോൾ അതിൽ പങ്കാളികളാകാൻ യു.എസ്. താത്പര്യപ്പെടുന്നതായി അംബാസഡർ…
Read Moreഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നിയോഗിച്ച് കർണാടക ആർ.ടി.സി.
ബെംഗളൂരു : ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് ട്രിപ്പുകളെ ബാധിക്കാൻ തുടങ്ങിയതോടെ കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർ.ടി.സി. 23,000 രൂപ ശമ്പളത്തിന് പുറമേ സർവീസിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരുശതമാനം കമ്മിഷനും മറ്റ് അലവൻസുകളും ഇവർക്ക് ലഭിക്കും. രാമനഗര, ചാമരാജ് നഗർ ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ നിയോഗിച്ചിരിക്കുന്നത്. അധിക ബാധ്യതകൾ ഇല്ലാതെ തന്നെ സർക്കാറിന് ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി പറയപ്പെടുന്നത്. 100 ഡ്രൈവർമാരെയാണ് നിലവിൽ കർണാടക ആർ.ടി.സി നിയോഗിച്ചിരിക്കുന്നത്. കൂടാതെ മംഗളൂരു, പുത്തൂർ ഡിവിഷനുകളിലായി 250 ഡ്രൈവർമാരെക്കൂടി നിയോഗിക്കാനുള്ള അന്തിമ നടപടികൾ പൂർത്തിയായി…
Read More