ബെംഗളൂരു: കർണാടക മന്ത്രിയുടെ കൊലവിളിയിൽ പ്രതികരണവുമായി നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത്നാരായണന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡ്യയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുൽത്താനേയും സിദ്ധരാമയ്യയേയും താരതമ്യം ചെയ്യുകയായിരുന്നു പ്രസ്താവന. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നെ കൊല്ലാൻ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാൻ ആഹ്വാനം ചെയ്തു. നിങ്ങൾ എന്തിനാണ് ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ…
Read MoreMonth: February 2023
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി; പ്രതി പിടിയിൽ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഈ- മെയിലിലൂടെ ഭീഷണി സന്ദേശമയച്ച ആൾ പിടിയിൽ. സംഭവത്തോട്കോ അനുബന്ധിച്ച് കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. തുടർന്ന് ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Read Moreജെല്ലിക്കെട്ടിൽ 23 പേർക്ക് പരിക്ക്
ചെന്നൈ: ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയില്‍ നടന്ന ജല്ലിക്കെട്ട് മത്സരത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. മധുര, അളങ്കാനല്ലൂര്‍ ഉള്‍പ്പെടെ തെക്കന്‍ തമിഴ്നാട്ടില്‍ പലയിടത്തും ജല്ലിക്കെട്ട മത്സരങ്ങള്‍ നടത്താറുണ്ട്. ദിണ്ടിഗല്‍ ജില്ലയിലെ പുഗൈലപ്പട്ടിയിലെ സെന്റ് സന്ധ്യക്കപ്പര്‍, സെന്റ് സെബാസ്റ്റ്യന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടക്കാറുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി നടക്കുന്ന ജല്ലിക്കെട്ട് മത്സരത്തില്‍ നിരവധിപേര്‍ പങ്കെടുക്കാറുണ്ട്. ജെല്ലിക്കെട്ട് മത്സരത്തില്‍ പരിക്കേറ്റ 23 പേരില്‍ ആറു പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. 17 പേര്‍ക്ക് സാരമായ പരിക്കുകള്‍ ആയിരുന്നു എന്നും ദിന്‍ഡിഗല്‍ ജില്ലാ എസ്പി ഭാസ്‌കരന്‍ പറഞ്ഞു. ജല്ലിക്കെട്ടില്‍…
Read Moreഅധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ
ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.…
Read Moreനമ്മ മെട്രോ പാതയിലെ തുരങ്കനിർമാണം പൂർത്തിയാക്കി
ബെംഗളൂരു: നമ്മ മെട്രോ കല്ലേനഅഗ്രഹാര-നാഗരവാര പാതയിൽ രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഷന്റെ തുരങ്ക നിർമാണം പൂർത്തിയായി. 21 .24 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 13 .90 കിലോമീറ്റർ ദൂരം തുരങ്കപാതയാണ്. എം.ജി.റോഡ് മുതൽ ശിവാജിനഗർ വരെയും ഭാഗത്തെ തുരങ്ക നിർമാണം നേരത്തെ പൂർത്തിയായിരുന്നു. 2025 മാർച്ചിൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് ബി.എം.ആർ.സി ലക്ഷ്യമിടുന്നത്.
Read Moreക്ഷണം നിരവധി തവണ ലഭിച്ചെങ്കിലും സ്ഥാനാർത്ഥിയാകുന്നത് തീരുമാനിച്ചിട്ടില്ല; നടൻ കിച്ച സുദീപ്
ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണം ലഭിച്ചെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നടൻ കിച്ച സുദീപ്. പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സുദീപ് കോൺഗ്രെസ്സ്സിൽ ചേരുമെന്നുള്ള അഭ്യൂഹം ശക്തമായതോടെയാണ് പ്രതികരണം. ഏറു പാർട്ടിയിലെയും നേതാക്കളുമായി നല്ല സൗഹൃദമുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ് എങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. എയ്റോ ഇന്ത്യ പ്രദർശനം ഉൽഘടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും നടൻ പറഞ്ഞു.
Read Moreഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മത്സരക്ഷമത കൈവരിച്ചു; രാജ്‌നാഥ് സിങ്
ബെംഗളൂരു : പ്രതിരോധ ബജറ്റിന്റെ 75 ശതമാനവും ആഭ്യന്തര വ്യവസായങ്ങളിൽ നിന്നുള്ള വാങ്ങലുകൾക്ക് ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആത്മനിർഭർ ഭാരത് പദ്ധതിയനുസരിച്ച് പ്രോത്സാഹനം ലഭിച്ചപ്പോൾ ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മത്സരക്ഷമത കൈവരിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിൽ എയ്‌റോ ഇന്ത്യയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ സ്വയം ഒരു ചുവട് മുന്നോട്ടുവെച്ചാൽ സർക്കാർ അവരെ പത്തുചുവട് മുന്നിലെത്തിക്കും. ഭാവിയിൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണമേഖലയെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്നും രാജ്‌നാഥ് സിങ്…
Read Moreനഗരത്തിൽ ഉടൻ വരുന്നു 100 സ്ത്രീ സൗഹൃദ ശുചിമുറികൾ
ബെംഗളൂരു: നഗരത്തിൽ ആദ്യമായി 100 സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി. വിശ്രമമുറി, ഫീഡിങ് റൂം, നപ്കിന് വെൻഡിംഗ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പൊതുസ്വകാര്യ പങ്കാളിതത്തോടെ ശുചിമുറികൾ സ്ഥാപിക്കുന്നത്. 18 ലക്ഷം രൂപയാണ് ഒരെണ്ണം നിർമിക്കാൻ ഉള്ള ചിലവ്. സംരക്ഷണ ചുമതല സന്നദ്ധ സംഘടനകളക്ക് നൽകും. നിലവിലുള്ള ബി.ബി.എം.പി. ശുചിമുറികൾ സ്ത്രീ സൗഹൃതമല്ലന്ന പരാതികൾ വ്യാപകമായിരുന്നു. ബസ് ടർമിനലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവയ്ക്ക് സമീപത്താണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുക.
Read Moreട്രാഫിക് പിഴകളിൽ 50% ഇളവ് ഓഫർ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും
ബെംഗളൂരു: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇളവ് 15 ദിവസം കൂടി തുടരാൻ ആവശ്യപ്പെട്ട് കർണാടക ലീഗൽ സർവേ അതോറിട്ടി. ഹൈക്കോടതി ജഡ്ജിയും അതോറിട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് ബി.വീരപ്പയാണ് ആവശ്യം ഉന്നയിച്ചത്. 11 ദിവസം നീണ്ട പിഴ ഇളവ് പദ്ധതിയുടെ ഭാഗമായി 120.8 കടി രൂപയാണ് ട്രാഫിക് പൊലീസിന് ലഭിച്ചത്. അവസാന ദിവസം മാത്രം 31 കോടി രൂപയും ലഭിച്ചു.
Read Moreകെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് ട്രെയിൻ വഴി തിരിച്ചു വിടും
ബെംഗളൂരു: ബയ്യപ്പനഹളളി – ഹൊസുർ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികളുടെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് (12677 / 12678 ) 19 നും 20 നും ബയ്യപ്പനഹളളി , ബംഗാർപെട്ട്, തിരുപ്പട്ടൂർ, സേലം വഴി തിരിച്ചു വിടും. കർമലാരാം, ഹൊസുർ,ധർമപുരി, എന്നിവിടങ്ങളിൽ നിർത്തിലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു
Read More