ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മത്സരക്ഷമത കൈവരിച്ചു; രാജ്‌നാഥ് സിങ്

ബെംഗളൂരു : പ്രതിരോധ ബജറ്റിന്റെ 75 ശതമാനവും ആഭ്യന്തര വ്യവസായങ്ങളിൽ നിന്നുള്ള വാങ്ങലുകൾക്ക് ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആത്മനിർഭർ ഭാരത് പദ്ധതിയനുസരിച്ച് പ്രോത്സാഹനം ലഭിച്ചപ്പോൾ ഇന്ത്യൻ കമ്പനികൾ ആഗോളതലത്തിൽ മത്സരക്ഷമത കൈവരിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിൽ എയ്‌റോ ഇന്ത്യയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ സ്വയം ഒരു ചുവട് മുന്നോട്ടുവെച്ചാൽ സർക്കാർ അവരെ പത്തുചുവട് മുന്നിലെത്തിക്കും. ഭാവിയിൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണമേഖലയെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. എയ്റോ ഇന്ത്യ വ്യോമ പ്രദർശനത്തിൽ വിവിധ കരാറുകൾ ഒപ്പുവച്ച ബന്ധൻ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ബജറ്റിൽ 1,62,600 കോടിരൂപയാണ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനായി മാറ്റിവെച്ചത്. 2022-23 സാമ്പത്തിക വർഷം 68 ശതമാനമായിരുന്നു തദ്ദേശീയ കമ്പനികൾക്കായി നീക്കിവെച്ചത്. 2020-’21 സാമ്പത്തിക വർഷം 58 ശതമാനവും നീക്കിവെച്ചിരുന്നു. ഇതിനോടകം തന്നെ ഒട്ടേറെ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാൻ രാജ്യത്തെ കമ്പനികൾക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us