ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്‌നാടിന്റെ…
Read MoreMonth: February 2023
ആ പ്രണയജീവിതത്തിൽ ഷഹാനയ്‌ക്കൊപ്പം ഇനി പ്രണവില്ല
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം ചെയ്തത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്…
Read Moreകന്റോൺമെന്റിലേക്കും നമ്മ മെട്രോ എത്തുന്നു
ബെംഗളൂരു: നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റിലേക്കും പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ മെട്രോയിൽ എത്താനാകും. പാതയുടെ ഭാഗമായ കന്റോൺമെന്റ് ഭൂഗർഭ സ്റ്റേഷൻ, വൈറ്റ്ഫീൽഡ് കെങ്കേരി സബേർബൻ പാത എന്നിവ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ഇതോടെ ഗതാഗത ഹബ്ബായി കന്റോൺമെന്റ് മാറും. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള അടിപ്പാത നിർമാണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള
Read Moreനഗര വികസനത്തിന് പ്രഥമ പരിഗണന നൽകും, പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ബസവരാജ് ബൊമ്മെ
ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ എനര്‍ജി വീക്ക് ,എയ്‌റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്. ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്‌ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍,…
Read Moreബജറ്റവതരണ ദിനം സിദ്ധരാമയ്യ എത്തിയത് ചെവിയിൽ പൂ ചൂടി
ബെംഗളൂരു: ബജറ്റവതരണ ദിവസം നിയമസഭയിൽ ചെവിയിൽ പൂവ് വെച്ചെത്തി നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സർക്കാർ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയിൽ പൂവ് വെച്ചെത്തിയത്. ഇത് ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ബഹളമുണ്ടായി. തുടർന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കർ ആവശ്യപ്പെട്ടു. സർക്കാർ പ്രീയൂണിവേർസിറ്റിയിലും സർക്കാർ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ…
Read Moreസംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയം
ബെംഗളൂരു: സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി ബെളഗാവിയിലേ നിപ്പണി റൂറലിനെ തിരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രലയം. കുറ്റാന്വേഷണത്തിലെ മികവ്, അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങളുമായുള്ള സമ്പർക്കം, വനിതാ ഹെല്പ് ഡെസ്ക്, ശുചിത്വം, തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ബെളഗാവി എസ്.പി. സഞ്ജീവ് പാട്ടീൽ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ – ഒക്ടോബർ കാലയളവിലാണ് കേന്ദ്ര സംഘം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തിയത്.
Read Moreലോകത്തിൽ വെച്ച് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ബെംഗളൂരു
ബെംഗളൂരു: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ലണ്ടന് പിന്നിൽ രണ്ടാമത് ബെംഗളുരുവെന്ൻ പഠനറിപ്പോർട്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന സെൻട്രൽ ബിസ്സിനെസ്സ് ഡിസ്ട്രിക്ട് മേഖലയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 29 മിനിറ്റ് 10 സെക്കൻഡും വേണമെന്നാണ് കണ്ടെത്തൽ. ഒന്നാമതുള്ള ലണ്ടനിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റ് 20 സെക്കൻഡും വേണം. പ്രധാന നഗരങ്ങളിലെ കഴിഞ്ഞ വർഷത്തെ ഗതാഗതം വിലയിരുത്തി നെതർലൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ആൻഡ് മാപ്പിംഗ് ടെക്നോളജി കമ്പനിയായ ടോം ടോമാണ് റിപ്പോർട് തയ്യാറാക്കിയത്.
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി; ആശുപത്രി അധികൃതർ
ബെംഗളൂരു: ആദ്യ ഡോസ് ഇമ്മ്യൂണോ തെറാപ്പി നൽകി. 48 മണിക്കൂറിനകം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പ്രകടമായ മാറ്റമുണ്ടെന്ന് ഹെൽത്ത് കെയർ ഗ്ലോബൽ (എച്ച്.സി.ജി.) ആശുപത്രി അധികൃതർ അറിയിച്ചു. ഫിസിയോ തെറാപ്പിയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ചു തുടങ്ങി. 15 ദിവസത്തെ ആരോഗ്യ പുരോഗതി വിലയിരുത്തിയതിന് ഷെഹമായിരിക്കും തുടർ ചികിത്സ സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും ഡോക്ടർമാർ പറഞ്ഞു. 12 നാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരത്തിലെ ക്ഷേത്രങ്ങൾ; വിശദാംശങ്ങൾ
ബെംഗളൂരു: ശിവരാത്രി ആഘോഷത്തിനായി ക്ഷേത്രങ്ങൾ ഒരുങ്ങി. നാളെ ക്ഷേത്രങ്ങളിൽ വിസെഹാൾ പൂജകളും ഭജനയും കലാപരിപാടികളുംനടക്കും. ജാലഹള്ളി അയ്യപ്പക്ഷേത്രം നാളെ രാവിലെ 8 .45 ന് ശിവരാത്രി വിശേഷാൽ പൂജകൾ. മ്യതുഞ്ജയ ഹോമം അഷ്ടാഭിഷേകം. വൈകിട്ട് 6 ന് അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണം മണ്ഡലി നടത്തുന്ന ഭജൻസ്, ദേവ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം. ജെ.സി നഗർ അയ്യപ്പ ക്ഷേത്രം നാളെ രാവിലെ 10 ന് മഹാ മ്യതുഞ്ജയ ഹോമം, വൈകിട്ട് 7 ന് കാവ്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തം,…
Read Moreഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി
ബെംഗളൂരു: “ഇരുണ്ട സംസ്കാര തേർവാഴ്ചയുടെ കാവലാളുകൾ” എന്ന ഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി. 19-2-2023, 10.30 മുതൽ പ്രശസ്ത എഴുത്തുകാരനും, വാഗ്മിയും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ വി എസ് ബിന്ദു ഗൂഗിൾ മീറ്റ് സംവാദം ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കണമെന്ന് പരിപാടി സംഘാടകര്‍ അറിയിച്ചു. CPAC_Discussion_Vaisakhan_19_Feb_2023 Sunday, February 19 · 10:30 – 13:30 Google Meet joining info…
Read More