ഈജിപുര മേൽപ്പാലം പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയപരിധി മാർച്ച് 24 വരെ നീട്ടി ബി.ബി.എം.പി

ejipura-flyover-bengaluru

ബെംഗളൂരു: ഒന്നിലധികം സമയപരിധികൾ നഷ്ടപ്പെടുത്തിയ ഈജിപുര-കേന്ദ്രീയ സദൻ മേൽപ്പാലം 2024 മാർച്ചോടെ സജ്ജമാകുമെന്ന് പുതിയ പ്രതീക്ഷ. മേൽപ്പാലത്തിന്റെ പണി പ്രസ്തുത കാലയളവിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പ്രദേശത്തെ വിവിധ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. കോറമംഗലയിലൂടെയുള്ള തിരക്കേറിയ 100 അടി റോഡിന്റെ തിരക്ക് കുറയ്ക്കാൻ 2.5 കിലോമീറ്റർ മേൽപ്പാലത്തിന്റെ പണി 2017 മെയ് മാസത്തിലാണ് ആരംഭിച്ചത്. കൊൽക്കത്ത ആസ്ഥാനമായുള്ള സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഈ ജോലി ഏറ്റെടുക്കുകയും ചെയ്തു. പദ്ധതി 2019 നവംബറിൽ പൂർത്തിയാകേണ്ടതായിരുന്നു.…

Read More

പ്രവീൺ നെട്ടാറുവിന്റെ കൊലപാതകം, 4 പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 14 ലക്ഷം പാരിതോഷികം

ബെംഗളൂരു: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച്‌ സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ…

Read More

ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ കേസ് 

ബംഗളൂരു: ക്യാമ്പസിൽ കയറി യുവാവ് വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡൻസി കോളേജിൽ തിങ്കളാഴ്ചയാണ് ഒന്നാം വർഷം ബിടെക് വിദ്യാർത്ഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്.  വിദ്യാർത്ഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂണിവേഴ്‌സിറ്റി ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥിയുമായ പവൻ കല്യാണാണ് കോളേജിൽ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേൽപിച്ച പവൻ കല്യാൺ ബംഗളൂരു ബൗറിംഗ് ആൻഡ് ലേഡി കർസൻ ആശുപത്രിയിൽ ചികിത്സയിലാണ്. തന്റെ പ്രണയം നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ…

Read More

ചർച്ച് ആക്രമണത്തിൽ മുൻ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: മൈസൂരിനടുത്ത് പെരിയപട്ടണയിലെ ക്രിസ്ത്യൻ പള്ളിക്കുനേരെ നടന്ന അക്രമത്തിൽ പള്ളിയിലെ മുൻ ജീവനക്കാരൻ പിടിയിൽ. മഹാദേശ്വര ലേഔട്ട്‌ നിവാസി വിശ്വയാണ് (24) പ്രതി . സംഭവം മോഷണശ്രമത്തിനിടെ അക്രമമായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി  സീമ ലത്കർ സ്ഥിരീകരിച്ചു. രണ്ടുവർഷം മുമ്പ് പള്ളി ജീവനക്കാരനായ ഇയാൾ കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ ജോലിവിട്ടു. തുടർന്ന് പെരിയപട്ടണ ടൗൺ പഞ്ചായത്തിനു കീഴിൽ ശുചീകരണത്തൊഴിലാളിയായി. എന്നാൽ, അലംഭാവം കാട്ടിയതിന് രണ്ടുമാസം മുമ്പ് ഇയാളെ പിരിച്ചുവിട്ടു. ഇതോടെ സാമ്പത്തികപ്രതിസന്ധിയിലായ വിശ്വ പള്ളിയിൽ നിന്ന് തനിക്ക് ലഭിക്കാനുള്ള ശമ്പളക്കുടിശ്ശിക ചോദിക്കാനെത്തിയപ്പോൾ പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു.…

Read More

നടനെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചി: നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്‌ക്കെതിരെ വീണ്ടും പീഡന പരാതി. 2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലും വച്ച്‌ പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി…

Read More

മംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ തീപിടിത്തം, കെട്ടിടത്തിൽ നിന്നും 30 പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബജ്‌പെയിൽ അപ്പാർട്ടുമെന്റിൽ തീപിടുത്തം. വൈദ്യുതി മീറ്റർ ബോർഡിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചത്. ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിർവശത്തുള്ള അപ്പാർട്ട്‌മെന്റിൽ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലകളിലേക്ക് പുക ഉയർന്നപ്പോൾ മാത്രമാണ് താമസക്കാർ തീപിടുത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കെട്ടിടത്തിലെ താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തി. മീറ്റർ ബോർഡ് കത്തിയതിനാൽ മൊബൈൽ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.…

Read More

തമിഴ്നാട്ടിൽ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പാസ്റ്റര്‍ ആന്‍ഡ്രൂസിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പള്ളിയോട് ചേര്‍ന്ന് ആന്‍ഡ്രൂസും ഭാര്യയും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി നടത്തുന്ന ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരനും പഠിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിയ്‌ക്കായി വീട്ടില്‍ എത്തിയ പെണ്‍കുട്ടി ഇനി താന്‍ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് ശഠിച്ചു. വീട്ടുകാര്‍ ഇതിന്റെ കാരണം ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. ഡിസംബര്‍ 14 ന് ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുട്ടിയ്‌ക്ക് വൈകീട്ടത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : മുന്‍ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ ആണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ സോണിയാ ഗാന്ധിക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മകളും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വധേരയും ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 3 മുതല്‍ സോണിയാ ഗാന്ധിക്ക് സുഖമില്ലായിരുന്നു എന്നാണ്…

Read More

നാടകം വികലമായി അവതരിപ്പിച്ചു, സംവിധായകനെതിരെ കേസ് 

ബെംഗളൂരു: തൻറെ നാടകം വളച്ചൊടിച്ച് വികലമാക്കി അവതരിപ്പിച്ച പരാതിയുമായി കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ജ്ഞാനപീഠജേതാവുമായ ചന്ദ്രശേഖര കമ്പാർ. നാടകം അവതരിപ്പിച്ച മൈസൂരിലെ നാടകസ്ഥാപനമായ ‘രംഗായണ’ക്കെതിരെ അദ്ദേഹം മൈസൂർ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകി. നാടകം വിദ്വേഷപരമായ രീതിയിലാണ് രംഗായണയിൽ അവതരിപ്പിച്ചത്. അനുമതിയില്ലാതെയായിരുന്നു അവതരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ അന്നഭാഗ്യ, ക്ഷീരഭാഗ്യ, ശാധിഭാഗ്യ തുടങ്ങിയ പദ്ധതികളെ നാടകത്തിൽ പരിഹസിച്ചു. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ കുറ്റവാളിയായി ചിത്രീകരിച്ചതായി പരാതി. ഡിസംബർ 31നാണ് നാടകം അവതരിപ്പിച്ചത്. അതേസമയം, മറ്റൊരു പരാതിയിൽ നാടകത്തിൻറെ സംവിധായകൻ പ്രദീപ്…

Read More

ജിഎസ്ടി കളക്ഷൻ: മൂന്നാം മാസവും 10,000 കോടി കടന്ന് സംസ്ഥാനം

bommai

ബെംഗളൂരു: കർണാടകയുടെ പ്രതിമാസ ജിഎസ്ടി കളക്ഷൻ മൂന്ന് മാസം തുടർച്ചയായി 10,000 കോടി രൂപ കടന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, ഇത് സംസ്ഥാനത്തിന് പോസിറ്റീവ് വളർച്ചയാണ് നൽകുന്നതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിൽ തുടർച്ചയായി 3 മാസമായി കർണാടകയുടെ പ്രതിമാസ ജിഎസ്ടി കളക്ഷൻ 10,000 കോടി രൂപ കടന്നതായി ധനമന്ത്രി കൂടിയായ ബൊമ്മൈ ട്വീറ്റിൽ പറഞ്ഞു. “നമ്മൾ നല്ല വളർച്ചയുടെ പാതയിലാണെന്നും കോവിഡ് പ്രേരിതമായ മാന്ദ്യത്തിന്റെ പ്രതികൂല ആഘാതത്തെ അതിജീവിച്ചുവെന്നും പോസിറ്റീവ് വളർച്ച തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു, “ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും…

Read More
Click Here to Follow Us