കൊച്ചി: നടി മോളി കണ്ണമ്മാലി ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയുവിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നത്തെ ചികിത്സ പൂർത്തിയാക്കിയത്. നിലവിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു.…
Read MoreMonth: January 2023
മലപ്പുറത്ത് നിന്ന് കാണാതായ അമ്മയും കുഞ്ഞും ബെംഗളൂരുവിൽ!
ബെംഗളൂരു: വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് ബെംഗളൂരുവിൽ നിന്നും കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സണ്‍ ട്രേസിംഗ് യൂനിറ്റ് കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി…
Read More16 ന് പ്രിയങ്ക പാലസ് ഗ്രൗണ്ടിൽ എത്തും
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ കൺവെൻഷനിൽ 16 ന് പ്രിയങ്ക എത്തും. പാലസ് ഗ്രൗണ്ടിൽ ആണ് കൺവെൻഷൻ നടക്കുന്നത്. കർണാടകയിൽ പ്രിയങ്ക നടത്തുന്ന ആദ്യ രാഷ്ട്രീയ സന്ദർശനം കൂടിയാണിത്. സ്ത്രീ വോട്ടർമാരെ കോൺഗ്രസിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പകുതിയോളം വോട്ടർമാർ സ്ത്രീകൾ ആണ്
Read Moreസിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം, പരാതിയുമായി കോൺഗ്രസ്
ബെംഗളുരു : സിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം പുറത്തിറക്കാന്‍ കര്‍ണാടക ബിജെപി മന്ത്രി. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. സിദ്ധരാമയ്യയെ ടിപ്പുസുല്‍ത്താന്‍റെ വേഷത്തില്‍ ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണാണ് പുസ്തകത്തിന്‍റെ കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്‍റെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാല്‍ നിര്‍ബന്ധമാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പുസ്തകം അപകീര്‍ത്തികരമാണെന്നും പ്രസിദ്ധീകരണം തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. തന്നെക്കുറിച്ച് ഒന്നും പറയാനില്ലാത്ത ബിജെപി പരാജയഭീതി മൂലം ഇല്ലാത്ത ആരോപണങ്ങളുന്നയിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.…
Read Moreബിഎംടിസി യിൽ താത്കാലിക നിയമനം
ബെംഗളൂരു: 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസിയിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബിഎംടിസി. പുതിയ നിയമത്തിലൂടെ ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാൻ ആണ് ലക്ഷ്യം. ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതോടെ നഗരത്തിലെ മുഴുവൻ സർവീസുകളും പ്രവർത്തനക്ഷമമാകും. ബിഎംടിസി യുടെ 5 സോണുകളിലായി 200 ഡ്രൈവർമാരെ വീതമാകും നിയമിക്കുക. 11 മാസം ആയിരിക്കും ഓരോ ഡ്രൈവർമാരുടെയും കാലാവധി. 6800 ബസുകളിൽ 5700 ബസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാൻ ആണ് ബിഎംടിസി യുടെ…
Read Moreകേരളത്തിലേക്ക് കഞ്ചാവ് കടത്ത് മലയാളി അറസ്റ്റിൽ
ബെംഗളൂരു: വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവ് മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കിരൺ രാജ് ഷെട്ടിയെയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 27.100 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കാറും മൊബൈലും ഉൾപെടെ 9,88,500 രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read Moreമത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറുമായുള്ള പോരിനിടെയാണ് കോലാറിലെ റാലിയിൽ സിദ്ധരാമയ്യയുടെ പ്രഖ്യാപനം. 2018 ലെ തെരെഞ്ഞെടുപ്പിൽ താൻ വിജയിച്ച സീറ്റായ ബദാമിയിൽ മത്സരിക്കാനുള്ള സാധ്യത നേരത്തെ തന്നെ സിദ്ധരാമയ്യ തള്ളിയിരുന്നു. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിട്ടില്ല.
Read Moreസംസ്ഥാന സർക്കാർ സാഹിത്യോത്സവത്തിൽ നിന്നും ദളിത് എഴുത്തുകാരെ ഒഴിവാക്കിയതിൽ പ്രതിഷേധം
ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സാഹിത്യോത്സവത്തിൽ നിന്ന് ഇത്തവണ മുസ്ലിം, ദളിത് എഴുത്തുകാരെ ഒഴിവാക്കിയതായി ആരോപണം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബംഗളുരുവിൽ ഇടത് നിലപാടുള്ള എഴുത്തുകാർ ബദൽ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. ഇതൊരു പ്രതിരോധമാണ്. എല്ലാത്തരം മനുഷ്യരും എൻറെ നാടിൻറെ സ്വന്തമാണെന്ന് കന്നഡയിൽ ഒരു ചൊല്ലുണ്ട്. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സർക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നാണ് ബദൽ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റായ അക്കായ് പദ്മശാലി പറഞ്ഞത്.
Read Moreമലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…
Read Moreതീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, 7 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. പാലാ-പൊൻകുന്നം റോഡിൽ പൂവരണി ചരളയിൽ ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. ശബരിമലക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളായ 13 പേർ വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് റോഡിലെ സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പാലായിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ…
Read More