സിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം, പരാതിയുമായി കോൺഗ്രസ്‌ 

ബെംഗളുരു : സിദ്ധരാമയ്യയെ ടിപ്പു സുൽത്താനായി ചിത്രീകരിച്ചുള്ള പുസ്തകം പുറത്തിറക്കാന്‍ കര്‍ണാടക ബിജെപി മന്ത്രി. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച്‌ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം.

സിദ്ധരാമയ്യയെ ടിപ്പുസുല്‍ത്താന്‍റെ വേഷത്തില്‍ ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണാണ് പുസ്തകത്തിന്‍റെ കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തന്‍റെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാല്‍ നിര്‍ബന്ധമാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പുസ്തകം അപകീര്‍ത്തികരമാണെന്നും പ്രസിദ്ധീകരണം തടയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. തന്നെക്കുറിച്ച്‌ ഒന്നും പറയാനില്ലാത്ത ബിജെപി പരാജയഭീതി മൂലം ഇല്ലാത്ത ആരോപണങ്ങളുന്നയിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നിലവില്‍ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിൽ ആണ് സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts