ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തന്റെ സാന്നിധ്യത്തിൽ ബീഫ് കഴിക്കാൻ വെല്ലുവിളിച്ച് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ. ബീഫ് കഴിച്ചാൽ മുൻ മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. “കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി നടപ്പാക്കിയ ഗോവധ നിയമം സഹായിക്കും” എന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സിദ്ധരാമയ്യയെ അഭിസംബോധന ചെയ്ത് ചൗഹാൻ ചോദിച്ചു: “ഗോവധ നിയമം തടയാൻ അദ്ദേഹം ആരാണ്?. നിങ്ങൾ പശുവിനെ വെട്ടി തിന്നുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ…
Read MoreYear: 2022
കർണാടക മുൻ ജഡ്ജിയുടെ വാക്കുകൾ വിവാദത്തിലേക്ക്
ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുക്കള്‍ നിലനിന്നത് മുസ്ലീം ഭരണാധികാരികള്‍ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കര്‍ണാടകയില്‍ വന്‍ വിവാദമായി. മുഗള്‍ ഭരണകാലത്ത് മുസ്ലിംകള് ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവര്‍ നൂറുകണക്കിനു വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്ലിംകള് ന്യൂനപക്ഷമായി തുടരുന്നത് -മുലസവലഗി പറഞ്ഞു. സംസ്ഥാനത്തെ വിജയപുര നഗരത്തില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയ സൗഹാര്‍ദ വേദികെ…
Read Moreബെംഗളൂരു – സാൻഫ്രാൻസിസ്കോ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു
ബെംഗളൂരു: എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ നോൺ സ്റ്റോപ്പ് സർവീസായ ‘ബെംഗളൂരു-സാൻഫ്രാൻസിസ്കോ’ വിമാന സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് ബെംഗളൂരുവിൽ നിന്ന് ബോയിംഗ് 777-200 എൽ.ആർ വിമാനം സർവിസ് നടത്തുക.17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം. അമേരിക്കയിലെ യഥാർത്ഥ സിലിക്കൺവാലിയെയും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സർവിസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിന്ന് യു.എസിലേക്കും തിരിച്ചും എയർ ഇന്ത്യയുടെ 37 നോൺ…
Read Moreമഹാരാഷ്ട്ര മന്ത്രിമാരുടെ ബെളഗാവി സന്ദർശനം നല്ലതിനല്ല ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാർ ബെളഗാവി സന്ദർശിക്കുന്നത് നല്ലതല്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും അവരുടെ നിയമസംഘവുമായി അതിർത്തി പ്രശ്നം പരിഹരിക്കാൻ നിയമിക്കുകയും ബെളഗാവി സന്ദർശനം തീരുമാനിക്കുകയും ചെയ്യുന്നു. ബെലഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഐ.എസ്.) നേതാക്കളെ ഇരുവരും കാണാനിടയുണ്ടെന്നാണ് റിപ്പോർട്ട്. ബെളഗാവി സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി അടുത്തിടെ സുപ്രീം കോടതി പരിഗണിച്ചതിനെ തുടർന്നാണ് ഇവരുടെ സന്ദർശനം.
Read Moreഅപകടത്തിൽ മലയാളി ബാലിക മരിച്ചു
ബെംഗളൂരു: സ്കൂട്ടറപകടത്തിൽ മലയാളി ബാലിക മരിച്ചു. തെന്നത്തൂർ തലയ്ക്കൽ അഡ്വ. പോൾസൺ ജോസിൻറെ മകൾ ആഞ്ജലീന (6) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലീന പിതാവിനോടൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന വാഹനം ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആഞ്ജലീനയുടെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. ഇന്ന് രാവിലെ തൊടുപുഴ തെന്നത്തൂരിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. മാതാവ് അഞ്ജു ജോൺ (ബിഐഎൽ ബംഗളൂരു) നെടിയശാല മൂലശ്ശേരിൽ കുടുംബാംഗം. സഹോദരി:…
Read Moreനടൻ കൊച്ചു പ്രേമൻ അന്തരിച്ചു
തിരുവനന്തപുരം : സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1996-ൽ റിലീസായ ഡൽഹിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത് .തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനാണ്. പതിമൂന്നാം വയസിൽ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന…
Read Moreപിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ മണ്ഡ്യ ജില്ലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മണ്ഡ്യ മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന 30കാരിയായ ഉസ്ന കൗസര്‍ ആണ് മക്കളായ ഏഴ് വയസ്സുള്ള ഹാരിസ്, നാലുവയസുകാരി ആലിസ, രണ്ടുവയസുകാരി ഫാത്തിമ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാര്‍ മെക്കാനിക്കായ അക്കീലിന്റെ ഭാര്യയാണ് ഉസ്ന കൗസര്‍. അക്കീലും ഉസ്നയും തമ്മില്‍ വഴക്കുകൂടുക പതിവായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്ക് നടന്നു. തുടര്‍ന്ന് ഉസ്ന മക്കൾക്ക്…
Read Moreകെജിഎഫ് ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നീക്കം ചെയ്തില്ല , നേതാക്കൾക്ക് നോട്ടീസ്
ബെംഗളൂരു: കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധി മൂന്ന് നേതാക്കൾക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ കോൺഗ്രസിൻറെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചത്. എൻആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ്…
Read Moreസംസ്ഥാനത്തുടനീളം വൈദ്യുതി നിരക്ക് വെട്ടികുറക്കാൻ കെഇആർസിയോട് സർക്കാർ
ബെംഗളൂരു: വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന വൈദ്യുതി വിതരണ കോർപ്പറേഷനുകളുടെ (എസ്കോം) പതിവ് ആവശ്യത്തിന് വിരുദ്ധമായി, സംസ്ഥാനത്തുടനീളം വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കുറച്ച് 2.10 രൂപയാക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനോട് (കെഇആർസി) നിർദേശിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഏതാനും മാസങ്ങൾ ബാക്കിനിൽക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്, അടുത്തിടെ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെയും ബെംഗളൂരു ടെക് സമ്മിറ്റിന്റെയും പശ്ചാത്തലത്തിലാണ് ഹരിത ഊർജ ഉൽപാദനത്തിന് ഊന്നൽ നൽകിയത്. ഈ നിർദേശം കെഇആർസിക്ക് അയച്ചു വരികയാണെന്ന് ഊർജ മന്ത്രി…
Read Moreഎയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ വിമാന സർവീസ് തിരിച്ചെത്തുന്നു
ബെംഗളൂരു: നഗരത്തെയും സാൻഫ്രാൻസിസ്കോയെയും ബന്ധിപ്പിക്കുന്ന എയർ ഇന്ത്യയുടെ നോൺ-സ്റ്റോപ്പ് വിമാനം വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു. ബോയിംഗ് 777-200LR വിമാനങ്ങൾക്കൊപ്പം വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും. എയർലൈൻ 2021 ജനുവരി 9-ന് (യുഎസിൽ നിന്ന്) നഗരങ്ങൾക്കിടയിൽ ആദ്യ നേരിട്ടുള്ള ഫ്ലൈറ്റ് ആരംഭിസിച്ചിരുന്നു എങ്കിലും 2022 മാർച്ചിൽ അതിന്റെ അവസാന ഫ്ലൈറ്റ് പ്രവർത്തിച്ചത്. AI 175 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു, അതേ ദിവസം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് സാൻ ഫ്രാൻസിസ്കോയിത്തി. ആദ്യ…
Read More