അപകടത്തിൽ മലയാളി ബാലിക മരിച്ചു 

ബെംഗളൂരു: സ്‌കൂട്ടറപകടത്തിൽ മലയാളി ബാലിക മരിച്ചു. തെന്നത്തൂർ തലയ്ക്കൽ അഡ്വ. പോൾസൺ ജോസിൻറെ  മകൾ ആഞ്ജലീന (6) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം.

ബംഗളൂരു കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ജലീന പിതാവിനോടൊപ്പം സ്‌കൂളിലേക്ക്  പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന വാഹനം ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആഞ്ജലീനയുടെ ദേഹത്തുകൂടി മറ്റൊരു വാഹനം കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ഇന്ന് രാവിലെ തൊടുപുഴ തെന്നത്തൂരിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. മാതാവ് അഞ്ജു ജോൺ (ബിഐഎൽ ബംഗളൂരു) നെടിയശാല മൂലശ്ശേരിൽ കുടുംബാംഗം. സഹോദരി: കരോളിൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts