ക്ലാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു 

ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി.

ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.

ഇതോടെ മാതാപിതാക്കള്‍ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി നല്‍കി.

ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.

ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിർത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു പരാതി.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

ചില കുട്ടികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു.

കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കള്‍ക്ക് അയച്ചത്.

തുടർന്ന് ഇവർ കലക്ടർക്കു പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ സംഭവം പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുറ്റം നിഷേധിച്ചു.

അധ്യാപിക ഒരു വിദ്യാർഥിയോട് ക്ലാസ് മുറി നോക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം നടന്നതെന്ന് എലിമെൻ്ററി സ്‌കൂള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസർ മത്യാസഹാൻ പറഞ്ഞു.

  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം

സംഭവത്തില്‍ അധ്യാപികയ്ക്ക് പങ്കില്ല, വിദ്യാർഥികള്‍ പരസ്പരം വായ ടേപ്പുപയോഗിച്ച്‌ ഒട്ടിക്കുകയായിരുന്നു.

പിന്നീട് ആരോ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നോടും വിദ്യാർഥികളോടും അന്വേഷണം നടത്തിയെന്നും മത്യാസഹാൻ പറഞ്ഞു.

സംഭവവുമായി തനിക്ക് യാഥൊരു ബന്ധമില്ലെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പുനിതയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
[masterslider id="10"]

Related posts