ബെംഗളൂരു: പുതുവത്സര തലേന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ഡിസംബർ 31 ന് രാത്രി എംജി റോഡിലും പരിസരത്തും വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ്, സെന്റ്, മാർക്സ് റോഡ്, റസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ ഡിസംബർ 31ന് രാത്രി 8 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 1 മണി വരെ പോലീസ് വാഹനങ്ങളും അവശ്യ സർവീസുകളുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പുതുവത്സര തലേന്ന് വാഹനങ്ങൾ…
Read MoreYear: 2022
പുതുവർഷദിനത്തിൽ കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ
ബെംഗളുരു: പുതുവർഷ ആഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസമായി ജനുവരി 1 ന് കൊച്ചുവേളിയിൽ നിന്നും ബെംഗളുരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു. കൊച്ചുവേളി കെ ആസ് ആർ ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06059 ) ജനുവരി ഒന്നിന് വൈകിട്ട് 06 . 05 ന് പുറപ്പെടും . പിറ്റേ ദിവസം രാവിലെ 9 45 ന് ബെംഗളുരുവിലെത്തും. കൊല്ലം കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം,കൃഷ്ണരാജപുരം, ബെംഗളൂരു കണ്ടോൺമെൻറ്…
Read Moreസ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിൽ ആനന്ദ്പൂരിന് സമീപം സ്കൂൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു. കൂടുതൽ വിശദാംശങ്ങൾ ഉടൻ…
Read Moreപ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ അന്തരിച്ചു. നൂറാം വയസിൽ അഹമ്മദാബാദിലെ ആശുപത്രിയിലാണ് ഹീരാ ബെന്നിൻ്റെ അന്ത്യം. വടനഗറിലെ ചെറിയ ഒരു വീട്ടിൽ തൻ്റെ വളരെയധികം കഷ്ടപ്പെട്ട ബാല്യകാലത്ത് മാതാവിൻ്റെ ദൃഡനിശ്ചയത്തെ കുറിച്ച് നിരവധി തവണ നരേന്ദ്ര മോദി പരാമർശിച്ചിട്ടുണ്ട്. മോദി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. शानदार शताब्दी का ईश्वर चरणों में विराम… मां में मैंने हमेशा उस त्रिमूर्ति की अनुभूति की है, जिसमें एक तपस्वी की यात्रा, निष्काम कर्मयोगी का प्रतीक और…
Read Moreപുതുവർഷ രാവിൽ ബെംഗളൂരു മെട്രോ പ്രവർത്തന സമയം നീട്ടുന്നു: വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ മെട്രോ ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഡിസംബർ 29 വ്യാഴാഴ്ച അറിയിച്ചു. ട്രെയിനുകൾ മുഴുവൻ നെറ്റ്വർക്കിലും 15 മിനിറ്റ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നത് കൂടാതെ അവസാന ട്രെയിൻ ജനുവരി ഒന്നിന് പുലർച്ചെ 1.35ന് ബൈയപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും, കെങ്കേരിയിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.25ന് പുറപ്പെടും. അതേസമയം, നാഗസന്ദ്രയിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ 1.30 നും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ട്രെയിൻ 1.25 നും പുറപ്പെടും. അവസാന…
Read Moreപെലെ കളമൊഴിഞ്ഞു
ബ്രസീൽ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെ തുടർന്ന് സാവോ പോളോയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ കെലി നാസിമെന്റോയാണ് മരണവിവരം സ്ഥിരീകരിച്ചത് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് പെലെ. 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ പെലെ സ്വന്തം പേരിൽ കുറിച്ചു മൂന്ന് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഏക താരം കൂടിയാണ് പെലെ
Read More‘ചതുരം’ ഒടിടി യിലേക്ക്
ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നവംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാൽ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകള്‍ പ്രശംസിച്ചു. ജനുവരിയില്‍ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍…
Read Moreബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക
ബെംഗളൂരു: കോവിഡിന്റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Read Moreപുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക്
ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…
Read Moreപ്രഗ്യാ സിംങിന്റെ വിവാദ പ്രസംഗം, കോൺഗ്രസ് പരാതിയിൽ കേസ് എടുത്തു
ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സ്വാമി പ്രഗ്യാ സിങ് താക്കൂറിനെതിരെ കർണാടക പൊലീസ് കേസെടുത്തു. ശിവമോഗയിലെ പോലീസാണ് കോൺഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തത്. പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് പ്രശ്നം വഷളാക്കുകയാണ് ഉണ്ടായത് . ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ശിവമോഗ ജില്ലാ പ്രസിഡന്റ് എച്ച്.എസ്.സുന്ദരേഷ് പരാതി നൽകിയതും പോലീസ് കേസെടുത്തതും.
Read More