മുൻ കാമുകനെ കൊല്ലാൻ മിക്സിയിൽ ബോംബ്, യുവതിയും സുഹൃത്തും അറസ്റ്റിൽ 

ബെംഗളൂരു: മിക്സിയില്‍ ബോംബു വച്ചു മുന്‍കാമുകനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ കുറിയര്‍ സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക ശ്രമത്തിന്റെ കഥ പുറത്ത് വന്നത്. അയച്ചയാളുടെ മേല്‍വിലാസം ഇല്ലാത്തിനാല്‍ യുവതിയുടെ മുന്‍കാമുകന്‍ പാഴ്സല്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു, ഇതോടെ കുറിയര്‍ സ്ഥാപന ഉടമ പാര്‍സല്‍ തുറന്നു നോക്കിയപ്പോഴാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവാഹ മോചിതയായ മുപ്പതുകാരി ഹാസനിലെ യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ബന്ധം മുറിഞ്ഞു. ഈ പകയില്‍ പുതിയ മിക്സി വാങ്ങി അതിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍…

Read More

ശിവാനന്ദ സർക്കിൽ മേൽപാലത്തിനായി ബസ് സ്റ്റോപ്പ്‌ പൊളിച്ചു: ദുരിതത്തിലായി യാത്രക്കാർ

ബെംഗളൂരു: ഏറെക്കാലത്തെ ആവശ്യത്തിന് ശേഷം ശിവാനന്ദ സർക്കിൽ മേൽപ്പാലം തുറന്നതോടെ ഇതിനായി പൊളിച്ചുമാറ്റിയ ബസ് സ്റ്റോപ്പ്‌ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ യാത്രക്കാർ മേൽ പാലത്തിന്റെ കൈവരിയിൽ ബസ് കാത്തു നിൽക്കുന്നത് വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്. 2017 ലാണ് റേസ് കോസ് റോഡിനെയും ശേഷദ്രിപുരത്തെയും ബന്ധിപ്പിച്ചുള്ള സ്റ്റീൽപാലത്തിന്റെ പണികൾ ആരംഭിച്ചത്. തുടർന്ന് കുമാരപുര പാർക്കിന്റെയും ഒരു ഭാഗം പൊളിച്ചു നീക്കി. ഇതോടുകൂടിയാണ് പാർക്കിന് മുന്നിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കിയത്. ശിവാജി നഗർ, പാലസ് റോഡ്, റേസ് കോസ് റോഡ്, കണ്ടോണ്മെന്റ് റെയിൽവേ…

Read More

നടൻ ദർശനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ബെംഗളൂരു: നടൻ ദർശൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ക്രാന്തിയുടെ പ്രമോഷനിടെ ഹൊസാപേട്ടയിൽ ആക്രമിക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം , കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കർണാടക പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. പ്രതികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി ഹൊസപേട്ട പൊലീസ് സൂപ്രണ്ട് ഒപ്പിട്ട ഡിസംബർ 25ന് പുറത്തിറക്കിയ പ്രസ് കുറിപ്പിൽ പറയുന്നു. അറസ്റ്റിലായ മൂന്നുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോലീസ് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഡിസംബർ 18 ന്, രചിതാ റാം, രവിചന്ദ്രൻ, സുമലത എന്നിവർക്കൊപ്പം…

Read More

കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെ സമയ മാറ്റം ജനുവരി മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: പുതുവർഷത്തിൽ കേരളത്തിലേക്കുള്ള 2 ട്രൈനുകളുടെ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്.എം.വി.ടി കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ്‌ (16320) കെ.ആർ പുരത്ത്‌ വൈകിട്ട് 7:18നും ബംഗാൾപേട്ടിൽ 8:14നും എത്തും.നിലവിൽ 7:54നും 8:45നുമാണ് എത്തിയിരുന്നത്. പുതിയ സമയക്രമം ജനുവരി 1- 2023 മുതൽ പ്രാബല്യത്തിൽ വരും. കൊച്ചുവേളി – ഹുബ്ബള്ളി എക്സ്പ്രസ്സ്‌ (12778) ചിക്കബാനവാരയിൽ വെളുപ്പിന് 4:59നും (പഴയ സമയം 4.23) തുമകുരുവിൽ 5:43നും (പഴയ സമയം 05.04) എത്തും ജനുവരി 5 മുതലാകും ഈ ട്രെയിനിന്റെ സമയമാറ്റം നിലവിൽ വരിക.

Read More

നഗരത്തിലെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നത് ഇവിടങ്ങളിൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസിന്റെ (ബിടിപി) കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടന്നത് ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവുവിലാണ്, ജനങ്ങളിൽ അവബോധമില്ലായ്മയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടക്കാൻ കാരണമെന്നാണ് പോലീസുകാർ പറയുന്നത്. ഹൊറമാവ് 8,293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോട്ടറി ജംഗ്ഷൻ 4,957 നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു കൊണ്ട് രണ്ടാം സ്ഥാനത്താണ് ഉള്ളത്. 2,393 നിയമലംഘനങ്ങളുമായി ബൊമ്മനഹള്ളി ജംഗ്ഷൻ മൂന്നാം സ്ഥാനത്തുണ്ട്. ജനവാസ കേന്ദ്രങ്ങളിലും പരിസരങ്ങളിലും നിയമലംഘനങ്ങൾ സാധാരണയായി കൂടുതലാണെന്ന് ട്രാഫിക് പോലീസ് പറയുന്നത്. “പല റെസിഡൻഷ്യൽ ഏരിയകളിലും, നിയമലംഘനങ്ങൾ…

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ച് പ്രതിഷേതച്ച് കർഷകർ

ബെംഗളൂരു: കാർഷികോൽപ്പന്നങ്ങൾക്ക് ശാസ്ത്രീയ വില ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ 52 ദിവസം തികയുമ്പോൾ ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും അനന്യമായ പ്രതിഷേധം സംഘടിപ്പിച്ചാണ് കർഷകർ രോഷം കൊണ്ടത്. മണ്ഡ്യ നഗരത്തിലെ സർ എം വിശ്വേശ്വരയ്യ പ്രതിമയ്ക്ക് മുന്നിലാണ് അനിശ്ചിതകാല സമരം. കർഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് രക്തം അർപ്പിക്കുമെന്ന് അറിയിച്ച കർഷകർ ബുധനാഴ്ച ബൊമ്മായിയുടെ പ്രതിമ സ്ഥാപിച്ച് രക്തം അർപ്പിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്തിട്ടും…

Read More

നഗരത്തിലെ ഗുണ്ടകളുടെപട്ടികയിൽ ഉള്ളത് 7526 ഓളം പേർ

ബെംഗളൂരു: കോൺഗ്രസ് എം.എൽ.സി. യു.ബി.വെങ്കിടേഷിന്റെ ചോദ്യത്തിന് മറുപടിയായി ബെംഗളൂരു നഗരത്തിലെ ഗുണ്ടാപട്ടികയിൽ 7526 ഓളം പേരുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ഇവരെ അമർച്ചചെയ്യാൻ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണമെന്നും യു.ബി. വെങ്കിടേഷ് ആവശ്യപ്പെട്ടു. ഗുണ്ട പട്ടികയിലുള്ളവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് പോലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണെണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

Read More

പുതുവത്സരാഘോഷം: എംജി റോഡ് ബ്രിഗേഡ് റോഡ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് ബെംഗളൂരു പോലീസ് മേധാവി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ഡിവിഷണൽ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ബെംഗളൂരു പോലീസ് മേധാവി സിഎച്ച് പ്രതാപ് റെഡ്ഡി എംജി റോഡിലും ബ്രിഗേഡ് റോഡിലും പരിശോധന നടത്തി. റെഡ്ഡിക്കൊപ്പം അഡീഷണൽ പോലീസ് കമ്മീഷണർ (വെസ്റ്റ്) സന്ദീപ് പാട്ടീൽ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ശ്രീനിവാസ് ആർ ഗൗഡ എന്നിവരും പരിശോധനാ റൗണ്ടിൽ ഉണ്ടായിരുന്നു. ബുധനാഴ്ച രാവിലെ സംഘം എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവ സന്ദർശിച്ചു. New Year Celebrations? #BCPNYE23 (1)1. Obtain mandatory license under #NoisePollution…

Read More

മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചു; യുവാവിനെ കുത്തിപ്പരിക്കേല്പിച്ച് കള്ളൻമാർ

ബെംഗളൂരു: ചാമരാജ്‌പേട്ടയിൽ കണ്ണിലെ ചൊറിച്ചിലിനുള്ള മരുന്ന് വാങ്ങാൻ പോയ 22കാരനെ ഒരു സംഘം കള്ളന്മാർ കുത്തി പരിക്കേൽപിച്ചു. വീട്ടിലേക്ക് മടങ്ങുംവഴി കള്ളന്മാർ വസീം പാഷ എന്ന യുവാവിന്റെ വഴി തടയുകയും മൊബൈൽ ഫോൺ ചോദിക്കുകയും ചെയ്തു എന്നാൽ തന്റെ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘം വസീം പാഷയെ കുത്തിയത്. ചാമരാജ് പേട്ട എംഡി ബ്ലോക്കിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന പാഷ പരിക്കേറ്റ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. എംഡി ബ്ലോക്കിലെ മെട്രോ മെഡിക്കൽ സ്റ്റോറിൽ ടാബ്‌ലെറ്റുകൾ വാങ്ങാനാണ് പാഷ പോയത്. മരുന്ന് വാങ്ങി…

Read More

ബ്യന്ദാവന്‍ ഗാര്‍ഡനില്‍ ഇറങ്ങിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്

ബെംഗളൂരു: ബ്യന്ദാവന്‍ ഗാര്‍ഡന്‍സിലും കെ.ആര്‍.എസ്. അണക്കെട്ടിലും 3 മാസമായി ഭീതിപരത്തിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുളളിപ്പുലി കുടുങ്ങിയത്. ഒക്ടേബര്‍ അവസാനമാണ് ബ്യന്ദാവന്‍ ഗാര്‍ഡനില്‍ പുളളിപ്പുലി സഞ്ചരിക്കുന്ന സി.സി.ടി.വി ദ്യശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഗാർഡൻസിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിശേധിച്ചു. പിന്നീട് വീണ്ടും ബ്യന്ദാവന്‍ ഗാര്‍ഡന്‍ തുറന്നെങ്കിലും പുലിയെ വീണ്ടും കണ്ടതോടെ ഗാര്‍ഡന്‍ അനിശ്ചിതകാലത്തെയ്ക്ക് അടച്ചു. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് ഈ മാസം 1ന് വീണ്ടും ഗാര്‍ഡന്‍ തുറന്നു. നിലവിലിപ്പോള്‍…

Read More
Click Here to Follow Us