ബ്യന്ദാവന്‍ ഗാര്‍ഡനില്‍ ഇറങ്ങിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്

ബെംഗളൂരു: ബ്യന്ദാവന്‍ ഗാര്‍ഡന്‍സിലും കെ.ആര്‍.എസ്. അണക്കെട്ടിലും 3 മാസമായി ഭീതിപരത്തിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുളളിപ്പുലി കുടുങ്ങിയത്.

ഒക്ടേബര്‍ അവസാനമാണ് ബ്യന്ദാവന്‍ ഗാര്‍ഡനില്‍ പുളളിപ്പുലി സഞ്ചരിക്കുന്ന സി.സി.ടി.വി ദ്യശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഗാർഡൻസിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിശേധിച്ചു. പിന്നീട് വീണ്ടും ബ്യന്ദാവന്‍ ഗാര്‍ഡന്‍ തുറന്നെങ്കിലും പുലിയെ വീണ്ടും കണ്ടതോടെ ഗാര്‍ഡന്‍ അനിശ്ചിതകാലത്തെയ്ക്ക് അടച്ചു.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് ഈ മാസം 1ന് വീണ്ടും ഗാര്‍ഡന്‍ തുറന്നു.

നിലവിലിപ്പോള്‍ ഗാര്‍ഡനില്‍ വന്യജീവികള്‍ പ്രവേശിക്കാതിരിക്കാന്‍ ഗാര്‍ഡന് ചുറ്റും കമ്പിവേലി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. പിടികൂടി. പുലിയെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ തുറന്ന് വിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts