മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചു; യുവാവിനെ കുത്തിപ്പരിക്കേല്പിച്ച് കള്ളൻമാർ

ബെംഗളൂരു: ചാമരാജ്‌പേട്ടയിൽ കണ്ണിലെ ചൊറിച്ചിലിനുള്ള മരുന്ന് വാങ്ങാൻ പോയ 22കാരനെ ഒരു സംഘം കള്ളന്മാർ കുത്തി പരിക്കേൽപിച്ചു. വീട്ടിലേക്ക് മടങ്ങുംവഴി കള്ളന്മാർ വസീം പാഷ എന്ന യുവാവിന്റെ വഴി തടയുകയും മൊബൈൽ ഫോൺ ചോദിക്കുകയും ചെയ്തു എന്നാൽ തന്റെ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘം വസീം പാഷയെ കുത്തിയത്. ചാമരാജ് പേട്ട എംഡി ബ്ലോക്കിന്റെ മൂന്നാം നിലയിൽ താമസിക്കുന്ന പാഷ പരിക്കേറ്റ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. എംഡി ബ്ലോക്കിലെ മെട്രോ മെഡിക്കൽ സ്റ്റോറിൽ ടാബ്‌ലെറ്റുകൾ വാങ്ങാനാണ് പാഷ പോയത്. മരുന്ന് വാങ്ങി…

Read More

ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി:  എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ ഇതുവെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ടൗൺഹാളിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എഡിസനും, സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയായിരുന്നു. അരമണിക്കൂറോളം രക്തം വാർന്നുകിടന്ന എഡിസനെ, പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചിരുന്നു.…

Read More

പശ്ചിമ ബംഗാളിൽ നിന്നുള്ള മെട്രോ തൊഴിലാളിയെ അജ്ഞാതർ കുത്തിക്കൊന്നു

suicide

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ഈസ്റ്റ് ബെംഗളൂരുവിലെ ഫ്രേസർ ടൗണിൽ മെട്രോ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന 35 കാരൻ കുത്തേറ്റു മരിച്ചതായി പോലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ബികാസ് മൂഡി എന്ന ബിനീതിനെ പുലർച്ചെ 5.30ഓടെ എംഎം റോഡിൽ വെച്ച് രണ്ട് പേർ പിന്തുടരുകയും ഓടിച്ചിട്ട് നളയ്ക്ക് സമീപം (ഡ്രെയിൻ) വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. പ്രഭാതസവാരിക്കിറങ്ങിയ ചില പ്രദേശവാസികളാണ് പ്രതികൾ ബിനീതിനെ പിന്തുടരുന്നതും കുത്തുന്നതും കണ്ടത്. അവർ അധികാരപരിധിയിലുള്ള പുലകേശിനഗർ പോലീസിനെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് ബിനീതിന്റെ വയറിലും…

Read More
Click Here to Follow Us