പശ്ചിമ ബംഗാളിൽ നിന്നുള്ള മെട്രോ തൊഴിലാളിയെ അജ്ഞാതർ കുത്തിക്കൊന്നു

suicide

ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ഈസ്റ്റ് ബെംഗളൂരുവിലെ ഫ്രേസർ ടൗണിൽ മെട്രോ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന 35 കാരൻ കുത്തേറ്റു മരിച്ചതായി പോലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ബികാസ് മൂഡി എന്ന ബിനീതിനെ പുലർച്ചെ 5.30ഓടെ എംഎം റോഡിൽ വെച്ച് രണ്ട് പേർ പിന്തുടരുകയും ഓടിച്ചിട്ട് നളയ്ക്ക് സമീപം (ഡ്രെയിൻ) വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്.

പ്രഭാതസവാരിക്കിറങ്ങിയ ചില പ്രദേശവാസികളാണ് പ്രതികൾ ബിനീതിനെ പിന്തുടരുന്നതും കുത്തുന്നതും കണ്ടത്. അവർ അധികാരപരിധിയിലുള്ള പുലകേശിനഗർ പോലീസിനെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് ബിനീതിന്റെ വയറിലും നെഞ്ചിലും ആഴത്തിലുള്ള രണ്ട് കുത്തുകൾ കിട്ടിയതായി കണ്ടെത്തി.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) ഡോ.ഭീമശങ്കർ എസ് ഗുലേദ് പറഞ്ഞു. പുലകേശിനഗർ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനീതിന്റെ ഫോണും വാലറ്റും നഷ്ടപ്പെട്ടതായി മറ്റൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ കൊലയാളികൾ കൊണ്ടുപോയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. മെട്രോ സൈറ്റിലെ അസിസ്റ്റന്റ് സർവേ സൂപ്പർവൈസറായിരുന്നു ബിനീത്. മെട്രോ ലൈൻ നിർമ്മിക്കുന്ന എൽ ആൻഡ് ടിയാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

മെട്രോ അധികൃതർ ബിനീതിന് ഒരു ഷെഡിലാണ് താമസം ഒരുക്കിയിരുന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സഹപ്രവർത്തകർ തയ്യാറായിട്ടില്ല. ബിനീതിന്റെ ആധാർ കാർഡ് വാങ്ങി കുടുംബവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts