വിവാദ പ്രസ്താവനയുമായി ബിജെപി എം. പി

ശിവമോഗ: ഒരു മത വിഭാഗക്കാരോട് മാത്രം വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കാൻ പ്രഗ്യ ആഹ്വാനം ചെയ്തു. “തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോർത്തർക്കും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്.  നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു, പ്രഗ്യാസിംഗ് വ്യക്തമാക്കി.

Read More

കുഞ്ഞിന് പാൽ നൽകാൻ സാധിക്കുന്നില്ല, യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു :കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.…

Read More

ബിജെപി ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി ജനാർദ്ദന റെഡ്ഢി

ബെംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്. അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബെള്ളാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്ഢി 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു. ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നതു പോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി…

Read More

തുടക്കം 85 ആടുകളിൽ നിലവിൽ 25000 ആടുകൾ, കർഷകനെ തേടി പുരസ്‌കാരമെത്തി 

ബെംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച്‌ (ICAR) ദേശീയ തലത്തില്‍ സംഘടിപ്പിച്ച ‘നാഷണല്‍ ബ്രീഡ് കണ്‍സര്‍വേഷന്‍’ പരിപാടിയില്‍ കര്‍ണ്ണാടകയിലെ യാദഹള്ളി സ്വദേശിയായ കര്‍ഷകന് പുരസ്‌കാരം. യാദഹള്ളി ഗ്രാമത്തില്‍ യശോദവന എന്ന പേരില്‍ ആടുകളുടെ ഫാം നടത്തിവരികയാണ് യു. കെ ആചാര്യ എന്ന കര്‍ഷകന്‍. ബന്ദൂര്‍ ആടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ആചാര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ബന്ദൂര്‍ ഗ്രാമത്തിലെ മാലവള്ളി താലൂക്കിലുള്ള വളരെ പ്രശസ്തമായ ആട് ഇനമാണ് ബന്ദൂര്‍ ആടുകള്‍. ആട്ടിറച്ചിയ്ക്കായി ഉപയോഗിക്കാന്‍ വളരെ പേരുകേട്ട ഇനമാണ് ബന്ദൂര്‍ ആടുകള്‍. രോമത്തിനും ഇറച്ചിയ്ക്കും വേണ്ടിയാണ് ബന്ദൂര്‍…

Read More

മംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞയും മദ്യനിരോധനവും

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ചേർന്ന് ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്‌. ഓട്ടോറിക്ഷ സ്‌ഫോടനം, തുടര്‍ കൊലപാതകങ്ങള്‍ എന്നിവ മംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന സാഹചര്യമാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, മംഗളൂരുവില്‍…

Read More

മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു.  കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി…

Read More

പുനീത് രാജ്കുമാറിർ ഇനി പാഠ്യഭാഗത്തിൽ

ബെംഗളൂരു: കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന സത്യത്തോട് അദ്ദേഹത്തിന്റെ ആരാധകര്‍ പൊരുത്തപ്പെട്ട് വരുന്നതെ ഉള്ളു. അദ്ദേഹത്തിന്റെ അവസാന ഡോക്യുമെന്ററി ഗന്ധദ ഗുഡി കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. അന്തരിച്ച നടന്റെ വ്യാപകമായ ജനപ്രീതിയും പാരമ്പര്യവും കണക്കിലെടുത്ത്, പുനീത് രാജ്കുമാറിന്റെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തണമെന്നത് വളരെക്കാലമായി ആരാധകരുടെ ആവശ്യം ഇപ്പോൾ സഫലമാകാൻ പോകുകയാണ്. ഫാന്‍സ് ക്ലബ്ബുകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യര്‍ത്ഥന കേള്‍ക്കാന്‍ ബാംഗ്ലൂര്‍ സര്‍വകലാശാല തീരുമാനിച്ചു. സമീപഭാവിയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഒരു അധ്യായം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് സര്‍വകലാശാല…

Read More

ചൈനയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് കോവിഡ് പോസിറ്റീവ്

ബെംഗളൂരു: ചൈനയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ 35കാരനാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഏത് വേരിയന്റാണ് വ്യക്തിയെ ബാധിച്ചതെന്ന് മനസിലാക്കാൻ ഒരു സാമ്പിൾ ശേഖരിച്ച് ജീനോമിക് സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട്.

Read More

ആംബുലൻസ് എത്താൻ വൈകി: പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു

ബെംഗളൂരു : അങ്കണവാടിമുറ്റത്ത് കളിച്ചു കൊണ്ടിരുന്നതിനിടയിൽ പാമ്പുകടിയേറ്റ നാലുവയസ്സുകാരൻ മരിച്ചു. എന്നാൽ കൃത്യസമയത്ത്  കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ  ആംബുലൻസ് ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുരിലുള്ള ദൊഡ്ഡകല്ലുർ ഗ്രാമത്തിലെ കൂലിത്തൊഴിലാളിയായ യശ്വന്തിന്റെ മകൻ റോഷനാണ് മരിച്ചത്. മറ്റു മൂന്നുകുട്ടികൾക്കൊപ്പം അങ്കണവാടി മുറ്റത്ത് കളിക്കവെയാണ് റോഷന്റെ വലതുകൈയുടെ തള്ളവിരലിൽ പാമ്പുകടിയേറ്റത്. വിവരമറിഞ്ഞെത്തിയ യശ്വന്ത് മകനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനത്തിനായി ശ്രമിച്ചെങ്കിലും, ആംബുലൻസ് ലഭിക്കാതെവന്നതോടെ യശ്വന്ത് സ്വന്തംബൈക്കിൽ മകനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടുത്തെ ഡോക്ടർ സക്ലേശ്പുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്ന് യശ്വന്ത് ബൈക്കിൽ…

Read More

കോവിഡ് പ്രതിരോധം: സ്വകാര്യ സ്കൂളുകൾക്ക് മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സ്വകാര്യ സ്കൂളുകളുടെ കൂട്ടായ്മയായ റെക്കോഗാനെസ്ഡ് അൺഐഡഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷനും (റുപ്സ) അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ്സ് സ്കൂൾ ഇൻ കർണാടകയും (കെ.എ.എം.എസ് ) സുരക്ഷ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.   1. സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും മാസ്കും സാമൂഹിക അകവും പാലിക്കണം 2. ബൂസ്റ്റർ ഡോസ് ഉറപ്പാക്കണം 3. കുട്ടികൾക്ക് ചുമയോ പനിയോ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ഇകാര്യം അറിയിച്ചിരിക്കണം. 4. വിദ്യാർത്ഥികൾക്ക് തർമൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരിക്കണം 5. സ്കൂളിൽ ഭക്ഷണമോ വെള്ളമോ പങ്ക് വെക്കാൻ പാടില്ല

Read More
Click Here to Follow Us