സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്.

പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത് ‘താജ്മഹൽ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് മനോജ് എത്തുന്നത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയരംഗത്തെത്തുന്നതിന് മുൻപ് അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു.

മലയാളി നടിയായ നന്ദനയാണ് ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts