‘മൊബൈൽ റിപ്പയർ വാനുകൾ’ പുറത്തിറക്കി ബിഎംടിസി; ഇനി വഴിമുടക്കി നിരത്തുകളിൽ കിടക്കില്ല

ബെംഗളൂരു : നിരത്തുകളിൽ ബ്രേക്ക് ഡൗണാകുന്ന ബസുകൾ എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ അഞ്ച് ‘മൊബൈൽ റിപ്പയർ വാനുകൾ’ പുറത്തിറക്കി ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി).

നിരത്തുകളിൽ ബിഎംടിസി ബസുകൾ ബ്രേക്ക് ഡൗണാകുന്നത് പതിവ് സംഭവമാണ്. ഇതുമൂലം റോഡിൽ ഗതാഗതക്കുരുക്കുണ്ടാവുകയും മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ ഓരോ സോണിലും പ്രധാന ടിടിഎംസികളിലും പ്രധാന ബസ് സ്റ്റാൻഡുകളിലും ഒരു ‘മൊബൈൽ റിപ്പയർ വാൻ’ വീതം ഏർപ്പെടുത്താനാണ് തീരുമാനം.

  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു

നിലവിൽ ഔട്ടർ റിങ് റോഡ്, കെബിഎസ് എന്നിവിടങ്ങളിലായി രണ്ട് മൊബൈൽ റിപ്പയർ വാനുകളുണ്ട്. ഇതൂകൂടാതെ അഞ്ച് വാഹനങ്ങളാണ് പുതിയതായി ഇറക്കിയത്.

ഇവ ശിവാജിനഗർ, യശ്വന്തപുര, ജയനഗർ, ബനശങ്കരി, സിൽക്ക്‌ബോർഡ്, നയന്ദഹള്ളി ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ഉപയോഗിക്കുക.

1.4 ടൺ ആണ് പരമാവധി ഭാരശേഷി. വാഹനത്തിന് 2.5 ടൺ ഭാരമുണ്ട്. പരിസ്ഥിതിസൗഹൃദ വാഹനമായതിനാൽ മലിനീകരണം ഇല്ല.

വൈദ്യുത ബസുകളാണ് കൂടുതലും ബ്രേക്ക് ഡൗണായി വഴിയിൽ കിടക്കുന്നത്. ബസുകൾ ബ്രേക്ക് ഡൗണായാൽ യാത്രക്കാരെ മറ്റുബസുകളിൽ കയറ്റി വിടാറാണ് പതിവ്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

ജീവനക്കാരെത്തി തകരാർ നന്നാക്കാൻ ഒരുപാട് സമയം എടുക്കാറുണ്ട്. ഇതിന് പരിഹാരമായാണ് കൂടുതൽ റിപ്പയർ വാനുകൾ ഇറക്കിയത്.

വാഹനങ്ങൾ നന്നാക്കുന്നതുവരെ മറ്റു വാഹനങ്ങൾക്ക് വഴിമുടക്കി ബസുകൾ നിരത്തിൽ കിടക്കുകയാണ് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി
[masterslider id="10"]

Related posts