രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ സംസ്ഥാനം”അന്നം തരുന്ന”നമ്മ കർണാടക;രണ്ടാമത് ഗുജറാത്ത്;ഏറ്റവും അവസാനത്തെ സംസ്ഥാനത്തിൻ്റെ പേര് കേട്ടാൽ നിങ്ങൾ”ഞെട്ടില്ല”

ബെംഗളൂരു : രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കർണാടകക്ക്. ഭാരതീയ റിസർവ് ബാങ്ക് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.3 ആണ് കർണാടകയുടെ വളർച്ചാ നിരക്ക്, ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിൻ്റെ ആഭ്യന്തര ഉൽപാദനം 8.2 % ആണ്. കഴിഞ്ഞ ഒൻപത് വർഷമായി ഗുജറാത്ത് ആണ് ആഭ്യന്തര വളർച്ചയിൽ ഒന്നാം സ്ഥാനത്ത്.2012 സാമ്പത്തിക വർഷത്തിൽ 6.16 ലക്ഷം കോടിയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ അത് 12.48 ആയി ഉയർന്നു. കർണാടക 6.06 (2012) ലക്ഷം കോടിയിൽ നിന്ന്…

Read More

ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു

ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…

Read More

ജപ്പാൻ ഫിലിം ആൻഡ്‌ മ്യൂസിക് ഫെസ്റ്റിവൽ ഡിസംബർ 9 മുതൽ 

ബെംഗളൂരു: ജപ്പാന്‍ ഫിലിം ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ 9, 10, 11 തിയതികളില്‍ ഒറിയോണ്‍ മാള്‍ പി.വി.ആറില്‍ നടക്കും. ജപ്പാനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജപ്പാന്‍ എംബസിയും പി.വി.ആര്‍. സിനിമാസുമായി സഹകരിച്ച് ജപ്പാന്‍ ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബർ ഒമ്പതിന് രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ, ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകാനെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 10, 11 തിയതികളില്‍ സിനിമകളുടെ പ്രദര്‍ശനം നടക്കും.

Read More

കേരള സമാജം കൊത്തന്നൂർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരള സമാജം കൊത്തന്നൂർ യൂണിറ്റ് രൂപീകരിച്ചു . യൂണിറ്റിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ നിർവഹിച്ചു. കേരള സമാജം ഈസ്റ്റ് സോൺ കെട്ടിടം വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് സുധീഷ് പി കെ,സോൺ വൈസ് പ്രസിഡന്റ് സോമരാജ്, ജോയിന്റ് കൺവീനർ രാജീവ്, സജി പുലിക്കോട്ടിൽ, വിനോദൻ, ജയപ്രകാശ്, സോൺ യൂത്ത് വിങ് രജീഷ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് കൺവീനർ -ജെയ്സൺ ലൂക്കോസ് , പ്രോഗ്രാം കൺവീനർ –…

Read More

ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ മരിച്ചു

ബെംഗളൂരു: മംഗളൂരു ബജ്പെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. ടിപ്പര്‍ ഓടിച്ചിരുന്ന കൊഞ്ചാടി മന്ദരബൈലു ഹരിപദാവ് സ്വദേശി ലോകനാഥ ഷെട്ടിഗര്‍ , ട്രക്ക് ഡ്രൈവര്‍ ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശി ബലരാമുഡു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൈകമ്പയിലെ ഗുരുപൂര്‍ ബെല്ലിബെട്ടിനടുത്ത് അഗസരഗുഡ്ഡെയില്‍ താഴോട്ടുള്ള വളവില്‍ ട്രക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മൂഡുബിദ്രിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ട്രക്ക്. ടിപ്പര്‍ ലോറി ഗുരുപൂരില്‍ നിന്ന് കൈകമ്പയിലേക്ക് പോകുകയായിരുന്നു. ലോകനാഥ വാഹനത്തില്‍ കുടുങ്ങിയതിനാല്‍ ക്രെയിന്‍ എത്തിച്ചാണ് പുഖത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.…

Read More

മകനെ കൊലപ്പെടുത്താൻ അച്ഛൻ ക്വട്ടേഷൻ നൽകി, മൃതദേഹത്തിനായി തിരച്ചിൽ നടത്തി പോലീസ്

ബെംഗളൂരു: വാടകകൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബള്ളി സ്വദേശിയായ പ്രമുഖ സംരംഭകന്‍ ഭരത് ജെയിനാണ് പിടിയിലായത്. ഇയാളുടെ മകന്‍ അഖില്‍ ജെയിനെ കാണാതായി എന്ന പരാതിയിന്‍മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭരത് ജെയിന്‍ കുറ്റം സമ്മതിച്ചത്. അഖില്‍ ജെയിനെ ഈ മാസത്തിന്‍റെ തുടക്കത്തില്‍ കാണാതായി എന്ന് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ നിരവധി ദുശീലങ്ങള്‍ക്കടിമയായിരുന്നുവെന്ന് കണ്ടെത്തി. ഇക്കാരണത്താല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് ഇയാളോട് വെറുപ്പായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അഖിലിന്‍റെ ഉള്‍പ്പെടെ…

Read More

ഹോട്ടൽ മുറിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റിൽ

ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മംഗളൂരു തൊക്കോട്ടെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എ.എസ്.മഹാന്ദേഷ് എന്ന 36- കാരന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ തൊക്കോട്ടെ വീട്ടുകിണറ്റില്‍ നിന്ന് കണ്ടെടുത്തത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും ഉള്ളാള്‍ പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ബെംഗളൂരുവില്‍ നിന്ന് വന്ന മഹാന്ദേഷ് അന്ന് രാത്രിയാണ് തൊക്കോട്ടുള്ള ഹോട്ടലില്‍ മുറിയെടുത്തത്. അര്‍ധരാത്രിയോടെ ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയി. പിന്നീട് ഇയാള്‍ മടങ്ങി എത്തിയില്ല. അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു…

Read More

അതിർത്തി തർക്കം മുഖ്യമന്ത്രിയുടെ താക്കീത് ഫലിച്ചു

ബെംഗളൂരു: കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ, മഹാരാഷ്ട്ര മന്ത്രിമാരുടെ ഇന്നത്തെ ബെളഗാവി സന്ദര്‍ശനം വേണ്ടെന്നുവച്ചതായി റിപ്പോർട്ട്‌ .അതിര്‍ത്തി വിഷയത്തില്‍ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലും ഷംഭുരാജ് ദേശായിയും ആണ് ഇന്ന് ബെളഗാവി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവിയിലേക്ക് മന്ത്രിമാരെ അയക്കരുതെന്ന് ഷിന്‍ഡെയോട് ബൊമ്മൈ ആവശ്യപ്പെട്ടു. മന്ത്രിമാരെ അയച്ചാല്‍ ബെളഗാവിയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ബൊമ്മൈ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍…

Read More

വയോധികയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, കൊലപാതകമെന്ന് നിഗമനം

suicide

ബെംഗളുരു: കാണാതായ വൃദ്ധയുടെ മൃതദേഹം അലമാരയില്‍ നിന്ന് കണ്ടെത്തി. കര്‍ണാടകയിലെ തുമകുരുവില്‍ വൃദ്ധ വാടകക്ക് താമസിക്കുന്ന വീട്ടിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുസഗൊല്ലഹട്ടി സ്വദേശി പാര്‍വതമ്മയാണ് (80) മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച്‌ അത്തിബെലെ പോലീസില്‍ മകന്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ അലമാരയില്‍ നിന്ന് വസ്‌ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അതേസമയം, വൃദ്ധ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. വൃദ്ധയെ കാണാതായത് മുതല്‍ സമീപത്ത് താമസിക്കുന്ന പായല്‍ ഖാന്‍ എന്ന സ്‌ത്രീയേയും…

Read More

ദക്ഷിണ കന്നഡയിൽ 12 നമ്മ ക്ലിനിക്കുകൾ തുറക്കും

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ 12 നമ്മ ക്ലിനിക്കുകൾ ആരംഭിക്കും. ക്ലിനിക്ക് തുടങ്ങുന്നതിനുള്ള സർക്കാരിന്റെ ഗ്രീൻ സിഗ്നലിനായി കാത്തിരിക്കുകയാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. നമ്മ ക്ലിനിക്കുകൾ ആരംഭിക്കുന്നതിനുള്ള മരുന്നുകൾ, ഫർണിച്ചറുകൾ എന്നിവയുടെ സംഭരണം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. സാംക്രമികേതര രോഗങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും കൂടുതൽ ചികിത്സ ആവശ്യമുള്ള രോഗികളെ വിദഗ്ധരുടെ അടുത്തേക്ക് റഫർ ചെയ്യുന്നതിനുമായി നമ്മ ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. 12 നമ്മ ക്ലിനിക്കുകളിൽ, മംഗളൂരു സിറ്റി കോർപ്പറേഷൻ പരിധിയിലെ ബോലൂർ, ഹോയ്ജ് ബസാർ, സറ്റർപേട്ട്,…

Read More
Click Here to Follow Us