ബെംഗളൂരു: ഹൊസക്കറഹള്ളിയിലെ സ്വകാര്യ കോളേജിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയായ ശുഭം എം.ആസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ ക്യാമറ സ്ഥാപിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കാണുകയും തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. വിശ്രമമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുന്നതിനിടെ യുവാവിനെ കണ്ട പെണ്‍കുട്ടികള്‍ ബഹളംവെച്ചു. ഇതോടെ ഇയാള്‍ കോളേജില്‍നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Read MoreDay: 22 November 2022
വർണവിസ്മയമൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം
ബെംഗളൂരു: കേരള സമാജത്തിന്റെ അഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ ഭാസ്കരൻ ആചാരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൽച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, കെഎൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാജഗോപാൽ,…
Read Moreഹിര മൊണ്ടാലിന്റെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി
ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ റിലീസ് ചെയ്തു. ഇനിയും രണ്ട് വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെയാണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്. താരത്തിന് ബെംഗളൂരു എഫ് സിയിൽ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ. ഈസ്റ്റ് ബംഗാൾ അല്ലാതെ കൊൽക്കത്തയിലെ പല ക്ലബുകളിലും…
Read Moreഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കെന്ന് കർണാടക പോലീസ്
ബെംഗളുരു : മംഗളുരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പോലീസ്. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര്‍ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാന്റില്‍ സമാനമായ…
Read Moreസ്ഫോടന കേസിൽ 3 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ഓട്ടോ സ്ഫോടനക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. സ്ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സി കാർഡ് സംഘടിപ്പിച്ച് നൽകിയ ഊട്ടി സ്വദേശി സുരേന്ദ്രൻ നേരത്തെ ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകർ എന്ന് പോലീസ് സംശയിക്കുന്ന അറഫത്തുള്ള, മുസാഫിർ, താഹ എന്നിവർക്കായി വ്യാപക തിരച്ചിലിലാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട…
Read Moreമംഗളൂരു സ്ഫോടനം, ആസാം സ്വദേശി കസ്റ്റഡിയിൽ
ബെംഗളൂരു: മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തിൽ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ ഫോൺ വിവരങ്ങളിൽ നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയുടെ നമ്പറും പോലീസിന് ലഭിച്ചു. നാഗർകോവിൽ സ്റ്റേഷൻ റോഡിലെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അജിജൂർറഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നത്, കഴിഞ്ഞ സെപ്റ്റംബറിൽ അസം സ്വദേശി ജോലി ചെയ്യുന്ന കടയുടമയുടെ ഭാര്യക്ക് ഒരു ഫോൺ കാൾ വന്നു. മറുതലയ്ക്കൽ സംസാരിച്ച വ്യക്തിയുടെ ഭാഷ മനസ്സിലാകാത്തതിനാൽ അവർ ആ നമ്പർ അസം സ്വദേശിക്ക് നൽകി. അജിജൂർ റഹ്മാൻ അയാളുടെ ഫോണിൽനിന്ന് ആ നമ്പറിലേക്ക് വിളിച്ചു. സെപ്റ്റംബർ…
Read Moreക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ
തിരുവനന്തപുരം : സ്കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ ( രണ്ടാം പാദ വാര്‍ഷിക പരീക്ഷ) ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഡിസംബര്‍ 12 ന് ആരംഭിച്ച് 22 ന് സമാപിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 16 ന് ആരംഭിച്ച് 22 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില പരീക്ഷ 14 ന്ആരംഭിച്ച് 22 ന് അവസാനിക്കും. ക്രിസ്തുമസ് അവധിക്കായി 23ന് അടയ്ക്കുന്ന സ്കൂളുകള്‍…
Read Moreജയ ജയ ജയ ജയ ഹേ ഒടിടിയിലേക്ക്
ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി ഒക്ടോബർ 28 ന് തിയേറ്ററിൽ എത്തിയ ചിത്രം ഉടൻ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിത്രം ഡിസംബർ രണ്ടാം വാരത്തോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത് മികച്ച അഭിപ്രായമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
Read Moreരസ്നയുടെ സ്ഥാപകൻ അറീസ് പിരോഷ്വാ ഖംബാത്ത അന്തരിച്ചു
ന്യൂഡല്‍ഹി : ശീതളപാനീയം രസ്നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന് ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്. 1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്ന മാറി. അറുപതു രാജ്യങ്ങളിലേയ്ക്കാണ് അറീസ് പിരോഷ്വാ രസ്നയെ എത്തിച്ചത്. ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്ന 1990കളില്‍ തന്നെ പിരോഷ്വാ…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു, എം.എൽ എ യെ നാട്ടുകാർ കയ്യേറ്റം ചെയ്തു
ബെംഗളൂരു: കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. കര്‍ണാടക ഹുല്ലെമനെ കുണ്ടൂര്‍ ഗ്രാമത്തിലുണ്ടായ സംഭവത്തില്‍ എംഎല്‍എ എം പി കുമാരസ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് ശോഭ (35) എന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ വൈകിട്ട് 6 മണിയോടെ ഗ്രാമത്തില്‍ എത്തിയ എംഎല്‍എയെ നാട്ടുകാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
Read More