മൂന്ന് സ്ത്രീകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

death

ബെംഗളൂരു: ചല്ലക്കെരെ താലൂക്കിലെ ഗോപനഹള്ളിയിൽ വ്യാഴാഴ്ച മൂന്ന് സ്ത്രീകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. തിപ്പജി (75), മക്കളായ മരക്ക (45), ദ്യാമാക്ക (43) എന്നിവരാണ് മരിച്ചത്. ഇവർ വിഷാദരോഗം ബാധിച്ചവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നവംബർ രണ്ടിന് വീടിനുള്ളിൽ കയറിയ മൂവരും 24 മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതോടെ സംശയം തോന്നിയ അയൽവാസികൾ വാതിലിൽ മുട്ടി. എന്നാൽ അവരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേതുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് അകത്ത് കടന്നത്. വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

തിപ്പജിയുടെ മകൻ ദ്യമണ്ണ (47) അസുഖത്തെ തുടർന്ന് ഒരു മാസം മുൻപും ഭർത്താവ് വർഷങ്ങൾക്ക് മുൻപും മരിച്ചിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് മാരക്കയും ദ്യാമാക്കയും അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. സംഭവത്തിൽ ചള്ളക്കരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts