ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട് .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…
Read MoreMonth: October 2022
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നടിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. ഹെബ്ബാൾ സ്വദേശി മഹന്തേഷാണ് അറസ്റ്റിലായത് . കന്നഡ നടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ നടിയുടെ മേക്കപ്പ്മാൻ അറസ്റ്റിൽ ആവുകയായിരുന്നു. നടിയുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങളും വിഡിയോകളും മഹന്തേഷ് ചോർത്തിയത്. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് നടിയ്ക്ക് ഭീഷണി സന്ദേശം അയച്ചു. നടി ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും നഗ്നചിത്രങ്ങളിൽ ചിലത് ഈ നമ്പറിൽ നിന്ന് ലഭിച്ചതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. പോലീസ്…
Read More25-ാം നിലയിൽ നിന്ന് വീണ് ടെക്കി മരിച്ചു
ബെംഗളൂരു: ബന്നാർഘട്ട റോഡിലെ കോണനകുണ്ടെയിലെ ഉയർന്ന റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ 25-ാം നിലയിൽ നിന്ന് 28 കാരനായ ടെക്കി ചാടി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രശാന്ത് സിംഗ് എന്നയാളാണ് മരിച്ചത്. സംഭവസമയത്ത് സിംഗ് മദ്യലഹരിയിലായിരുന്നിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. തൊഴിൽ രഹിതനായിരുന്ന യുവാവ് വീട്ടുകാരുമായി വഴക്കിടാറുണ്ടായിരുന്നു. തീവ്രമായ ചുവടുവെപ്പിന് കുറച്ച് മിനിറ്റ് മുമ്പ്, അദ്ദേഹം കുടുംബാംഗങ്ങളുമായി വഴക്കിട്ടു. മുറിയിലേക്ക് മടങ്ങിയ ശേഷം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിന്റെ 25-ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. “ ഇയാൾ മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപാന…
Read Moreപൊതുജനങ്ങൾക്ക് ലാഭമായി ‘നമ്മയാത്രി’ വെബ് ഓട്ടോ ആപ്
ബെംഗളൂരു: ഓട്ടോ തൊഴിലാളി യൂണിയനുകളുടെ ‘നമ്മ യാത്രി’ മൊബൈൽ ആപ് യാത്രക്കാർക്ക് കാര്യമായ ലാഭമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ. പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ബീറ്റ വേർഷനിൽ ബുക്കിങ് സജീവമായതോടെ വെബ് ഓട്ടോ കമ്പനികളായ ഓലയും ഊബറും നിരക്കുകൾ വെട്ടിക്കുറച്ചു. ഇതുവരെ 16,000 ഓട്ടോറിക്ഷകളാണ് നമ്മ യാത്രി ആപ്പിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 5,000 ഓട്ടോകളാണ് ഓടി തുടങ്ങിയത്. കോറമംഗല, എംജിറോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ ആപ്പ് പ്രവർത്തനം പൂർണമായും ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കസ്റ്റമർ കെയർ സർവീസും തുടങ്ങി. ദിവസങ്ങൾക്കു മുൻപ് 2…
Read Moreടെസ്റ്റ് റൈഡെന്ന വ്യാജേന സ്‌കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു
ബെംഗളൂരു: ഉപഭോക്താവായി ചമഞ്ഞ് ഒരു ടെസ്റ്റ് റൈഡിന്റെ പേരിൽ സ്‌കൂട്ടറുമായി മുങ്ങി യുവാവ്. ഒക്‌ടോബർ 22-ന് ഡോംലൂരിലെ ഓൾഡ് എയർപോർട്ട് റോഡിലെ ഹൈക്കു ഹോണ്ടയിലാണ് സംഭവം. ഷോറൂമിൽ ജോലി ചെയ്യുന്ന വിഷ്ണു പ്രതാപ് സിംഗ് നൽകിയ പരാതിയിൽ 30 വയസ് പ്രായമുള്ള ഒരാൾ ഉപഭോക്താവെന്ന വ്യാജേന രാവിലെ 10.20 ഷോറൂമിൽ എത്തുകയും ഒരു ഹോണ്ട ആക്ടിവ സ്കൂട്ടർ വാങ്ങാൻ താൽപ്പര്യമുണ്ടെന്നും ഏറ്റവും പുതിയ മോഡലിന്റെ ടെസ്റ്റ് റൈഡ് ചെയ്യണമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. സിംഗ് അദ്ദേഹത്തെ ടെസ്റ്റ് റൈഡുകൾക്കായി നീക്കിവച്ചിരിക്കുന്ന ഒരു സ്കൂട്ടറിലേക്ക് (KA…
Read Moreമലയാളി നേഴ്സ് ട്രെയിനിൽ നിന്നും വീണ് മരിച്ചു
ബെംഗളൂരു: നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക് വീണു യുവതി മരിച്ചു. പോരുവഴി ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻപുരയിൽ ജോയിയുടെയും ലിസ്സിയുടെയും മകൾ പി ജെ നോബി 27 ആണ് മരിച്ചത്. ബെംഗളൂരു സിറ്റി മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതിനിടെ ബംഗാരപ്പട്ടയ്ക്ക് സമീപം തിങ്കൾ രാത്രയ് 7:30 നാണ് അപകടം. ട്രെയിനിന്റെ വാതിൽ പിറകിൽ തട്ടി പുറത്തേക്ക് വീണതാകാമെന്നാണ് സൂചന. ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: അഞ്ജു
Read Moreയശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥിൽ മൂന്ന് എ.സി. കോച്ചുകൾകൂടി
ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യശ്വന്തപുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്‌പ്രസിൽ മൂന്ന് എ.സി. ത്രീ ടയർ കോച്ചുകൾകൂടി അനുവദിച്ചു. 2023 ജനുവരി ഒന്നുമുതൽ പുതിയ കോച്ചുകളുണ്ടാവും. യശ്വന്തപുര-കൊച്ചുവേളി- യശ്വന്തപുര (12257/12258) എക്സ്‌പ്രസുകളിലാണ് കോച്ചുകൾ വർധിപ്പിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസംവീതം ഓടുന്ന തീവണ്ടികളാണിത്.
Read Moreഈ ദീപാവലിക്ക് ഏറ്റവും കൂടുതൽ പരിക്കേറ്റത് കുട്ടികളുടെയും യുവാക്കളുടെയും കണ്ണുകൾക്ക്
ബെംഗളൂരു: ദീപാവലി പടക്കം പൊട്ടിച്ച് കണ്ണിന് പരിക്കേറ്റ 15 കേസുകളാണ് ആശുപത്രിയിൽ ഇതുവരെ ഉണ്ടായത്, കൂടുതലും കുട്ടികളും യുവാക്കളും. രോഗികളിൽ ആറ് പേർ മാത്രമാണ് സ്വയം പടക്കം പൊട്ടിച്ചത്; മറ്റ് ഒമ്പത് പേരും വഴിയാത്രക്കാരോ കണ്ടു നിന്നിരുന്നവരോ ആയിരുന്നുവെന്ന് മിന്റോ ഒഫ്താൽമിക് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സുജാത റാത്തോഡ് പറഞ്ഞു. തെറ്റായ രീതിയിൽ റോക്കറ്റ്’ പടക്കം ഉപയോഗിച്ചത് മൂലം ആശുപത്രിയിലെ അഞ്ച് വയസ്സുള്ള രോഗിക്കും കണ്ണിന് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയുടെ മുഖത്തും പൊള്ളലേറ്റതിനാൽ തൊട്ടടുത്ത വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. “കുട്ടിയുടെ കോർണിയയിൽ രാസ…
Read Moreബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിൽ ബിബിഎംപി പൂർണമായും പരാജയപെട്ടു; കർണാടക ഹൈക്കോടതി
ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ കുഴി ഭീഷണിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ബൃഹത് ബംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കുറ്റപ്പെടുത്തി.. ഇക്കാര്യത്തിൽ കോടതി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. കുഴി ഭീഷണി സംബന്ധിച്ച് വിജയ് മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അതൃപ്തി അറിയിച്ചത്. കുഴികൾ നിറഞ്ഞ റോഡുകൾ കാരണം ബെംഗളൂരുവിൽ മരണസംഖ്യ വർധിക്കുന്നുണ്ടെന്നും കുഴികൾ നികത്താൻ ബിബിഎംപി ഉചിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കുഴികൾ അടയ്ക്കുന്നതിൽ…
Read Moreപുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’ ഇന്ന് തിയേറ്ററുകളിലെത്തും
ബെംഗളൂരു: വെള്ളിയാഴ്ച കർണാടകയിൽ ഇതുവരെ കാണാത്ത ആഘോഷങ്ങളോടെ പുനീത് രാജ്കുമാറിന്റെ ചിത്രം ബിഗ് സ്‌ക്രീനിലേക്ക് സ്വാഗതം ചെയ്യുന്നു. സാൻഡൽവുഡ് താരത്തിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’, അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ സംസ്ഥാനത്തുടനീളമുള്ള 250 ഓളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ദേശീയ അവാർഡ് ജേതാവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ അമോഘവർഷ സംവിധാനം ചെയ്ത ചിത്രം കർണാടകയിലെ സമ്പന്നമായ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഡോക്യുഡ്രാമയാണ്. ഇതിൽ അമോഗും പുനീതും അഭിനയിക്കുകയും കർണാടകയിലെ വന്യജീവികളിലേക്കുള്ള അവരുടെ യാത്ര കാണിക്കുകയും ചെയ്യുന്നു. ചിത്രം, വൻ ഹൈപ്പാണ് വഹിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്…
Read More