ബെംഗളൂരു: ഓട്ടോ തൊഴിലാളി യൂണിയനുകളുടെ ‘നമ്മ യാത്രി’ മൊബൈൽ ആപ് യാത്രക്കാർക്ക് കാര്യമായ ലാഭമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ. പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ബീറ്റ വേർഷനിൽ ബുക്കിങ് സജീവമായതോടെ വെബ് ഓട്ടോ കമ്പനികളായ ഓലയും ഊബറും നിരക്കുകൾ വെട്ടിക്കുറച്ചു.
ഇതുവരെ 16,000 ഓട്ടോറിക്ഷകളാണ് നമ്മ യാത്രി ആപ്പിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 5,000 ഓട്ടോകളാണ് ഓടി തുടങ്ങിയത്. കോറമംഗല, എംജിറോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ ആപ്പ് പ്രവർത്തനം പൂർണമായും ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കസ്റ്റമർ കെയർ സർവീസും തുടങ്ങി.
ദിവസങ്ങൾക്കു മുൻപ് 2 കിലോമീറ്റർ യാത്രയ്ക്ക് 100 രൂപയിൽ കൂടുതൽ ഈടാക്കിയിരുന്ന സ്ഥാനത്ത് ശിവാജിനഗറിലെ ഇൻഫൻട്രി റോഡിൽ നിന്നും മജസ്റ്റിക് ബസ് സ്റ്റാൻഡ് വരെ 4 കിലോമീറ്റർ യാത്ര ചെയ്യാൻ ഓല, ഊബർ ആപ്പുകൾ 70 രൂപയും ‘നമ്മയാത്രി’ ആപ്പ് 74 രൂപയുമാണ് ഇന്നലെ വൈകുന്നേരം 4.30ന് ഈടാക്കിയത്. ഹൈക്കോടതി നിർദേശവും സർക്കാരിന്റെ കർശന ഇടപെടലുമാണ് അധിക നിരക്ക് കുറയ്ക്കാൻ കാരണമായത്.
ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായാൽ ആപ്പിലൂടെ കസ്റ്റമർ കെയർ സംവിധാനങ്ങളെ അറിയിക്കാം. നവംബർ ഒന്നു മുതൽ ആപ്പ് നഗര വ്യാപകമായി പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.