ബെംഗളൂരു: അഴിമതി ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയും ഉടൻ രാജി വയ്ക്കണമെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മാധ്യമ പ്രവർത്തകർക്കുള്ള ക്യാഷ് ഗിഫ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബെംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൊമ്മെയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശം ഇല്ല സിദ്ധരാമയ്യ പറഞ്ഞു. നിരവധി മാധ്യമ പ്രവർത്തകർ പണം തിരികെ നൽകിയിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
Read MoreDay: 30 October 2022
കാണാതായ മലയാളി ട്രാഫിക് പോലീസ് എഎസ്ഐ യെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു: കാണാതായ ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബൈജുവിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. എഎസ്ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്ഐ പോലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പോലീസ്…
Read Moreഗുജറാത്തിൽ തൂക്കുപാലം തകർന്നു, 40 പേർ മരിച്ചു, 100 ഓളം പേരെ കാണാനില്ല
മോർബി : ഗുജറാത്ത് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു, 40 ഓളം പേർ മരിച്ചതായും 100 ഓളം പേർ കാണാതായതായും റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പാലത്തിനു സമീപം 400 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റ പണി പൂർത്തിയാക്കിയ ചരിത്ര പ്രാധാന്യമുള്ള പാലമാണിത്.
Read Moreകാഡ്ബെറി പരസ്യം വിവാദത്തിൽ
കാഡ്ബെറിയുടെ ദീപാവലി സ്പെഷ്യൽ പരസ്യം വിവാദത്തിൽ. കാഡ്ബെറിയുടെ ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ട്വിറ്ററിൽ ആഹ്വാനം ചെയ്തു. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി. കാഡ്ബെറിയുടെ പുതിയ പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദർ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നൽകിയെന്നാണ് ആരോപണം. ട്വീറ്റ് ന്റെ പൂർണരൂപം “ടെലിവിഷൻ ചാനലുകളിൽ കാഡ്ബെറി ചോക്ലേറ്റിൻറെ പരസ്യം നിങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വിൽപനക്കാരന്റെ പേര് ദാമോദർ എന്നാണ് ആ പരസ്യത്തിൽ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്,…
Read Moreകാളയോട്ട മത്സരത്തിനിടെ, 2 മരണം
ബെംഗളൂരു: ദീപാവലിയോടനുബന്ധിച്ചു നടന്ന കാളയോട്ട മത്സരത്തെ തുടര്‍ന്ന് രണ്ടിടത്തായി രണ്ട് മരണം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ശികാരിപുര, സൊറബ താലൂക്കുകളില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തിലാണ് രണ്ടുപേര്‍ ഏതാണ്ട് സമാനമായ രീതിയില്‍ മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഒരു ഗ്രാമത്തില്‍ സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ ഉടമയുടെ കയ്യില്‍ നിന്നും കുതറിയോടിയ കാള ഒരാളുടെ അടുത്തേക്ക് പാഞ്ഞടുത്ത് നെഞ്ചില്‍ കൊമ്പ് കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രശാന്ത് എന്നയാളെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.
Read Moreഷാരോണിന്റെ മരണം കൊലപാതകം, പെൺകുട്ടി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ജ്യൂസ് ഉള്ളിൽ ചെന്നെന്ന് പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് ചോദ്യം ക്രൈംബ്രാഞ്ചിന്റെ ചെയ്യലിൽ സമ്മതിച്ചു. ഏകദേശം 8 മണിക്കൂറോളം ആണ് കുട്ടിയെ ചോദ്യം ചെയ്തത് ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Read Moreകാമില രാജ്ഞി സഞ്ചരിച്ച വിമാനത്തിൽ പക്ഷി ഇടിച്ചു
ബെംഗളൂരു: ബെംഗളൂരു സന്ദർശിച്ച് മടങ്ങവേ ബ്രിട്ടീഷ് രാജ്ഞി കാമിലയുടെ വിമാനത്തിൽ പക്ഷിയിടിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനത്തിലാണ് പക്ഷിയിടിച്ചത്. ബെംഗളൂരുവിലെ വെൽനസ് സെന്റർ സന്ദർശിച്ച് മടങ്ങവേയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് ഹീത്രുവിലേക്ക് മടങ്ങിയ ബോയിങ് 777-ഇആർ എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. എന്നാൽ ബക്കിംഗ്ഹാം പാലസിൽ നിന്ന് സംഭവത്തിൽ പ്രതികരണമുണ്ടായിട്ടില്ല. ഒക്ടോബർ 20നാണ് സുഹൃത്തുക്കൾക്കൊപ്പം കാമില ബെംഗളൂരുവിലെത്തിയത്. കാമില സ്ഥിരമായി സന്ദർശിക്കുന്ന വെൽനസ് സെന്ററാണ് ബെംഗളൂരുവിലെ സൗഖ്യ. മൂന്ന് വർഷമായി കാമില സ്ഥിരമായി ബെംഗളൂരുവിലെത്താറുണ്ട്. മെഡിറ്റേഷൻ,ഹോമിയോപ്പതി,യോഗ എന്നിവയെല്ലാം സൗഖ്യത്തിലുണ്ട്.
Read Moreജീവനക്കാർക്ക് മേൽ രാജി സമ്മർദ്ദവുമായി ബൈജൂസ്
ബെംഗളൂരു: എജുക്കേഷൻ ടെക് ഭീമന്മാരായ ‘ബൈജൂസി’ന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് ജീവനക്കാർക്കുമേൽ രാജി സമ്മർദമെന്ന് കർണാടക സ്റ്റേറ്റ് ഐ.ടി-ഐ.ടി ഇതര ജീവനക്കാരുടെ യൂണിയൻ. തിരുവനന്തപുരത്തെ ഓഫീസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ കമ്പനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫീസിൽ രാജി സമ്മർദം. സ്വയം രാജിവെച്ചില്ലെങ്കിൽ കമ്പനിയിൽനിന്ന് പുറത്താക്കുമെന്ന് കമ്പനി അധികൃതരുടെ ഭീഷണിയെന്ന് കെ.ടി.യു സെക്രട്ടറി സൂരജ് നിടിയങ്ക ചൂണ്ടിക്കാട്ടി. ജീവനക്കാരെ പുറത്താക്കുന്നതിലൂടെ അവരുടെ ഭാവി നശിപ്പിക്കുമെന്നാണ് ഭീഷണി. മാനേജർമാരിൽനിന്നോ സുപ്പർവൈസർമാരിൽനിന്നോ ബോർഡ് അംഗങ്ങളിൽനിന്നോ ഉള്ള സമ്മർദങ്ങളുടെ പരിണിതഫലമായി ഒരു ജീവനക്കാരൻ രാജിവെച്ചാൽ അത് നിർബന്ധിത രാജിയാണ് പരിഗണിക്കപ്പെടുക.…
Read Moreഎം. പി സുമലത ഉടൻ ബിജെപി യിൽ ചേരുമെന്ന് സൂചന
ബെംഗളൂരു: മണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര എം.പി സുമലത അംബരീഷ് ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന. ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.പി. യോഗേശ്വറാണ് ഇതു സംബന്ധിച്ച പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്. സുമലത ബി.ജെ.പിയില്‍ ഉടന്‍ ചേരുമെന്ന് മണ്ഡ്യയിലെ മദ്ദൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സുമലതയുമായി ബി.ജെ.പി ദേശീയ നേതാക്കള്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയതായും വെളിപ്പെടുത്തിയ അദ്ദേഹം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ മരണശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ സുമലത, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ…
Read Moreമലയാളം മിഷൻ ക്ലാസ് ഉടുപ്പിയിൽ തുടങ്ങും
ബെംഗളൂരു: കേരള, കർണാടക പിറവി ദിനത്തോടനുബന്ധിച്ച് ഉടുപ്പി, മംഗലാപുരം എന്നിവിടങ്ങളിൽ മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 1ന് ഉടുപ്പിയിൽ മലയാളി സംഘടനയായ കേരള കൽച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ മലയാള പഠനകേന്ദ്രം ആരംഭിക്കും. നവംബർ 1 ന്, രാവിലെ 9 മണിക്ക്, മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിനു സമീപം സോണിയ ക്ലിനിക്കിന് മുകളിലുള്ള ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ , മലയാളം ക്ലാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഉടുപ്പി കെ . സി.എസ്.സി സെക്രട്ടറി ബിനേഷ് വി.സി, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട്…
Read More