മലയാളം മിഷൻ ക്ലാസ് ഉടുപ്പിയിൽ തുടങ്ങും

ബെംഗളൂരു: കേരള, കർണാടക പിറവി ദിനത്തോടനുബന്ധിച്ച് ഉടുപ്പി, മംഗലാപുരം എന്നിവിടങ്ങളിൽ മലയാളം മിഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 1ന് ഉടുപ്പിയിൽ മലയാളി സംഘടനയായ കേരള കൽച്ചറൽ ആൻഡ് സോഷ്യൽ സെന്ററിന്റെ നേതൃത്വത്തിൽ മലയാള പഠനകേന്ദ്രം ആരംഭിക്കും.

നവംബർ 1 ന്, രാവിലെ 9 മണിക്ക്, മണിപ്പാൽ സിൻഡിക്കേറ്റ് സർക്കിളിനു സമീപം സോണിയ ക്ലിനിക്കിന് മുകളിലുള്ള ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ , മലയാളം ക്ലാസ്  ഉദ്ഘാടനം ചെയ്യുമെന്ന് ഉടുപ്പി കെ . സി.എസ്.സി സെക്രട്ടറി ബിനേഷ് വി.സി, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ എന്നിവർ അറിയിച്ചു.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

മംഗലാപുരത്തെയും ഉടുപ്പിയിലെയും മലയാളി സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. മലയാളം മിഷന്റെ പ്രവർത്തനം വിശദീകരിക്കുന്നു , മാതൃക ക്ലാസ്, അധ്യാപക പരിശീലനം എന്നിവ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts