സൂറത്ത്കൽ ടോൾ ഗേറ്റ്: സമിതിയുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക്

ബെംഗളൂരു: സൂറത്ത്കൽ ടോൾ പ്ലാസക്കെതിരെ ടോൾ ഗേറ്റ് വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ടോൾ ഗേറ്റിനെതിരായ സമരത്തിന്റെ അടുത്ത ഘട്ടം നിരാഹാര സമരമായിരിക്കുമെന്ന് മുൻ മന്ത്രി കെ.അഭയചന്ദ്ര ജെയിൻ പറഞ്ഞു.

പ്രതിഷേധത്തിന്റെ ആദ്യ ദിവസം വെള്ളിയാഴ്ച രാത്രി സമരസ്ഥലത്ത് ജെയിൻ നിലകൊണ്ടിരുന്നു. ടോൾ ഗേറ്റിനെതിരായ രണ്ടാം ഘട്ട പ്രതിഷേധത്തിലാണ് ഞങ്ങളെന്നും ബിജെപിയുടെ എംഎൽഎമാർക്കും എംപിമാർക്കും ടോൾ ഗേറ്റ് ഒഴിയാനുള്ള ഇച്ഛാശക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. സർക്കാരിന്റെ 40% കമ്മീഷൻ നയത്തിന്റെ ഭാഗമാണ് അനധികൃത ടോൾ പിരിവ്. ടോൾ ഗേറ്റ് ഒഴിയുന്നത് വരെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് അദേഹം വ്യക്തമാക്കി. സൂറത്ത്കല്ലിലെ അനധികൃത ടോൾ പിരിവ് സർക്കാരിന്റെ ജനദ്രോഹ നയത്തിന്റെ തെളിവാണെന്ന് സൂറത്ത്കൽ ടോൾ ഗേറ്റിനെതിരായ ആക്‌ഷൻ കമ്മിറ്റി കോ-കൺവീനർ വൈ രാഘവേന്ദ്ര റാവു പറഞ്ഞു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

സൂറത്ത്കൽ ടോൾ ഗേറ്റ് അഴിമതിയിൽ ബിജെപിയിൽ നിന്നുള്ള ജനപ്രതിനിധികളുടെ യഥാർത്ഥ നിറം വെളിപ്പെട്ടുവെന്ന്, ടോൾ ഗേറ്റിനെതിരെയുള്ള രാപ്പകൽ അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്തുകൊണ്ട് റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്
[masterslider id="10"]

Related posts

Click Here to Follow Us