ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. Nayan & Me have become Amma & Appa❤️ We are blessed withtwin baby Boys❤️❤️ All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇Need all ur blessings for our Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9 —…
Read MoreDay: 9 October 2022
17 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി
ബെംഗളൂരു: നഗരത്തില്‍ ബ്യാട്ടരായണപുര പോലീസ് സ്റ്റേഷന് പരിധിയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പീഡിപ്പിച്ചുവെന്നുമാണ് പരാതി.പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തതായാണ് പുറത്ത് വരുന്ന സൂചന.
Read Moreക്രമവിരുദ്ധ സഹായം നൽകിയെന്നറിഞ്ഞാൽ എതിർക്കും ; രാഹുൽ ഗാന്ധി
ബംഗളൂരു: ക്രമവിരുദ്ധ സഹായങ്ങളൊ ന്നും നൽകിയല്ല വ്യവസായി ഗൗതം അദാനിക്കു രാജസ്ഥാൻ സർക്കാർ നിക്ഷേപാനുമതി നൽകിയതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ്സാണു ഭരിക്കുന്നതെങ്കിലും ക്രമ വിരുദ്ധസഹായം നൽകിയെന്നു തെളിഞ്ഞാൽ അത് എതിർക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാജസ്ഥാൻ സർ ക്കാർ അദാനിയുമായി കൂട്ടുകൂടുന്നു എന്നതിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ . കോർപ്പറേറ്റുകൾക്ക് അല്ല വിമർശനമെന്നും കുത്തകകൾക്കാണ് വിമർശനമെന്നും രാഹുൽ വിശദീകരിച്ചു. അദാനിയെയും അംബാനിയെയും കേന്ദ്രം വഴിവിട്ട് സഹായിക്കുന്നുവെന്നു രാഹുൽ നിരന്തരം വിമർശിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ സംഭവവികാസങ്ങൾ.
Read Moreപരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ട്
ചെന്നൈ : മതിയായ പരിചരണം നല്‍കാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി. ചെന്നൈയില്‍ സര്‍വിസില്‍നിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന് സ്വത്ത് മൂത്തമകന്റെ പേരില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കള്‍ ആധാരം ചെയ്തത് റദ്ദാക്കാന്‍ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.കേസ് കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു.
Read Moreനോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ വിജയം നേടി ബെംഗളൂരു എഫ്സി
ബെംഗളൂരു: നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ്സി. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു വിജയം കുറിച്ചത്. ഐഎസ്‌എലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച നിമിഷത്തില്‍ മത്സരത്തിന്റെ 87ാം മിനുട്ടിലാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ അലന്‍ കോസ്റ്റ നേടിയത്. ബെംഗളൂരു വിജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ നോര്‍ത്തീസ്റ്റ് ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കിയെങ്കിലും…
Read Moreകന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങി ജയറാം
കന്നഡ സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ ജയറാം. ശിവരാജ്കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. സംവിധായകൻ എം ജി ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. നായകനൊപ്പം നിൽക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചെന്നും ജയറാം എത്തിയതിൽ സന്തോഷമുണ്ട് എന്നും സംവിധായകൻ പറഞ്ഞു. ഒരുമിച്ച് കാണുമ്പോൾ എല്ലാം ഒരു സിനിമ ചെയ്യണം എന്ന് രണ്ടു പേരും ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലൻ ഉണ്ടാകും. എന്നാൽ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്.…
Read Moreടൂറിസ്റ്റ് ബസുകളുടെ നിറത്തിലും നിയന്ത്രണം കർശനമാക്കുന്നു
കൊച്ചി : ടൂറിസ്റ്റ് ബസുകളുടെ നിറത്തിന് ഐക്യരൂപം വരുത്തി സർക്കാർ കൊണ്ടുവന്ന ഉത്തരവ് താമസിയാതെ നടപ്പിലാക്കിത്തുടങ്ങുമെന്ന് അധികൃതർ . സ്വകാര്യ ബസുകൾക്കു ടൗൺ, അന്തർ ജില്ല പെർമിറ്റുകൾക്കു നീല, മെറൂൺ നിറങ്ങൾ നിശ്‌ചയിച്ചപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറത്തിൽ നീലവര എന്ന് തീരുമാനിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ടെസ്റ്റിംഗ് കാലാവധി തീരുന്നതിനനുസരിച്ച് വെള്ള നിറത്തിൽ മാറ്റുന്നതിന് കർശനമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ നിയമസഹായവും തേടും. ബസുകളുടെ പുറകിൽ സിനിമാ താരങ്ങളുടേയും മറ്റും ചിത്രം വലുതായി വരച്ചുവയ്‌ക്കുന്നതും മറ്റ് ചിത്രങ്ങൾ പതിപ്പിക്കുന്നതും കുറ്റകരമാണെന്നും…
Read Moreമദ്രസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: ദസറ ആഘോഷത്തിനിടെ മദ്രസയിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. ബിദർ ജില്ലയിലെ പള്ളിയിലാണ് അതിക്രമം ഉണ്ടായത്. പള്ളി കമ്മിറ്റി അംഗം മുഹമ്മദ് ഷഫിയുദ്ദീൻ ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
Read Moreവിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു
ബെംഗളൂരു: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ 2 യുവാക്കൾ മുങ്ങി മരിച്ചു. വടഗരഹള്ളി സ്വദേശികളായ പ്രവീൺ, രാജ എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ നദിയിൽ വിഗ്രഹം നിമജ്ജനം ചെയ്യന്നതിനിടെയാണ് ഇവർ അപകടത്തിൽ പെട്ടത്. ഈ വാർത്ത അറിഞ്ഞു എത്തിയ രാജയുടെ സഹോദരൻ മഹാലിംഗ ഗൗഡ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് പ്രവീൺ, നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ് രാജ.
Read Moreബി എം ടി സി യ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി
ബെംഗളൂരു: ബിഎംടിസിയ്ക്ക് 100 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. ഒറ്റത്തവണ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകൾ ഈ മാസം സർവീസ് തുടങ്ങും. പുതിയ ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചതായും ഉടൻ സർവീസ് ആരംഭിക്കുമെന്നും ബിഎംടിസി ഡയറക്ടർ എ. വി സൂര്യ അറിയിച്ചു. യെലഹങ്ക ബസ് ഡിപ്പോയിൽ കേന്ദ്രമന്ത്രി മഹേഷ്‌നാഥ് പാണ്ഡേയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിലവിൽ ബിഎംടിസിയ്ക്ക് കീഴിൽ 75 ഇലക്ട്രിക് ബസുകൾ ഉണ്ട്.
Read More