മൂന്നു മാസത്തിനുള്ളിൽ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറമാക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദ്ദേശം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ഏകീകൃത കളർ സ്കീം പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുള്ള ബസുകൾക്ക് രണ്ട് വർഷത്തെ സാവകാശം നൽകിയിരുന്നു. നിലവിലുള്ള നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഇളവ് നൽകേണ്ട എന്നാണ് തീരുമാനം. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരേയും…

Read More

ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും നിയന്ത്രണം കർശനമാക്കുന്നു

കൊച്ചി : ടൂറിസ്റ്റ് ബസുകളുടെ നിറത്തിന് ഐക്യരൂപം വരുത്തി സർക്കാർ കൊണ്ടുവന്ന ഉത്തരവ് താമസിയാതെ നടപ്പിലാക്കിത്തുടങ്ങുമെന്ന് അധികൃതർ . സ്വകാര്യ ബസുകൾക്കു ടൗൺ, അന്തർ ജില്ല പെർമിറ്റുകൾക്കു നീല, മെറൂൺ നിറങ്ങൾ നിശ്‌ചയിച്ചപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക്  വെള്ള നിറത്തിൽ നീലവര എന്ന് തീരുമാനിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ടെസ്റ്റിംഗ് കാലാവധി തീരുന്നതിനനുസരിച്ച് വെള്ള നിറത്തിൽ മാറ്റുന്നതിന് കർശനമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ നിയമസഹായവും തേടും. ബസുകളുടെ പുറകിൽ സിനിമാ താരങ്ങളുടേയും മറ്റും ചിത്രം വലുതായി വരച്ചുവയ്‌ക്കുന്നതും മറ്റ് ചിത്രങ്ങൾ പതിപ്പിക്കുന്നതും കുറ്റകരമാണെന്നും…

Read More

എംഡിഎംഎ യുമായി ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക്, 3 പേർ പിടിയിൽ

ആലുവ: ടൂറിസ്റ്റ് ബസ് യാത്രക്കാരില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയില്‍ വെച്ച്‌ പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരില്‍ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തത്. ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെയാണ് 51 ഗ്രാമോളം എം.ഡി.എം.എ യുമായി ആലുവയില്‍ നിന്ന് പോലിസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ കാത്തു നിന്ന പോലീസ് ബസ് തടഞ്ഞു നിര്‍ത്തിയാണ് പരിശോധന നടത്തിയത്.…

Read More
Click Here to Follow Us