എംഡിഎംഎ യുമായി ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക്, 3 പേർ പിടിയിൽ

ആലുവ: ടൂറിസ്റ്റ് ബസ് യാത്രക്കാരില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു.

ബെംഗളൂരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയില്‍ വെച്ച്‌ പോലീസ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരില്‍ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തത്. ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെയാണ് 51 ഗ്രാമോളം എം.ഡി.എം.എ യുമായി ആലുവയില്‍ നിന്ന് പോലിസ് പിടികൂടിയത്.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ കാത്തു നിന്ന പോലീസ് ബസ് തടഞ്ഞു നിര്‍ത്തിയാണ് പരിശോധന നടത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ആലുവ മുപ്പത്തടം സ്വദേശികളായ അമല്‍ ബാബു, ജിതിന്‍ ജോസഫ്, വിഷ്ണു കാര്‍ത്തികേയന്‍ എന്നിവരാണ് അലുവ പോലീസിന്റെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts