ക്ലാസിൽ മൂത്രമൊഴിച്ചു, മൂന്നാം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിൽ  പൊള്ളലേൽപ്പിച്ചു

ബെംഗളൂരു: അംഗൻവാടിയിലെ ക്ലാസ് മുറിയിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേറ്റതായി പരാതി.

കർണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. ഗൊഡകെരെയിലെ അംഗൻവാടിയിലെ വിദ്യാർത്ഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപകനായ പി.കെ.രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ചിക്കമംഗലൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും കുട്ടിയെ പേടിപ്പെടുത്താൻ തീപ്പെട്ടി ഉപയോഗിച്ചപ്പോൾ അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നും അധ്യാപിക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts