ടൂറിസ്റ്റ് ബസുകളുടെ നിറത്തിലും നിയന്ത്രണം കർശനമാക്കുന്നു

കൊച്ചി : ടൂറിസ്റ്റ് ബസുകളുടെ നിറത്തിന് ഐക്യരൂപം വരുത്തി സർക്കാർ കൊണ്ടുവന്ന ഉത്തരവ് താമസിയാതെ നടപ്പിലാക്കിത്തുടങ്ങുമെന്ന് അധികൃതർ .

സ്വകാര്യ ബസുകൾക്കു ടൗൺ, അന്തർ ജില്ല പെർമിറ്റുകൾക്കു നീല, മെറൂൺ നിറങ്ങൾ നിശ്‌ചയിച്ചപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക്  വെള്ള നിറത്തിൽ നീലവര എന്ന് തീരുമാനിച്ചിരുന്നു.

ടൂറിസ്റ്റ് ബസുകളുടെ ടെസ്റ്റിംഗ് കാലാവധി തീരുന്നതിനനുസരിച്ച് വെള്ള നിറത്തിൽ മാറ്റുന്നതിന് കർശനമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ നിയമസഹായവും തേടും.

ബസുകളുടെ പുറകിൽ സിനിമാ താരങ്ങളുടേയും മറ്റും ചിത്രം വലുതായി വരച്ചുവയ്‌ക്കുന്നതും മറ്റ് ചിത്രങ്ങൾ പതിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ടെസ്‌റ്റിങ്‌ പൂർത്തിയാക്കിയ വാഹനങ്ങൾ ഇതിനാൽ വലിയ തുക മുടക്കിക്കഴിഞ്ഞതായും അടുത്ത നിറം മാറ്റാമെന്നും കാണിച്ചു വാഹന ഉടമകൾ കോടതിയിൽ നിന്ന് അനുകൂലമായ താൽക്കാലിക ഉത്തരവു തേടിയിരുന്നു . ഈ പിൻബലത്തിലാണ്‌ പിൻഭാഗത്തുനിന്ന്‌ മുൻ ഭാഗത്തും അവിടങ്ങളിലേക്കും മുമ്പിലേക്കുമെല്ലാം കടുംനിറങ്ങളുള്ള ചിത്രങ്ങളുമായി ടൂറിസ്റ്റ് ബസുകൾ വീണ്ടും ഓടിത്തുടങ്ങിയത്. ചിത്രങ്ങൾ ഗ്രാഫിക്‌ ഡിസൈനിംഗിലും സാധാരണ വരയിലുമായെല്ലാം പുറത്തിറങ്ങുന്നുണ്ട്.

ചിത്രങ്ങൾക്ക് പകരം അസുരൻ, ഒറ്റക്കൊമ്പൻ, കൊമ്പൻ, ഗജവീരൻ, പോരാളി തുടങ്ങിയ പേരുകൾ പിൻഭാഗവും മുൻ ഭാഗവും വരെ നിറയുന്നുണ്ട്. ഡ്രൈവർക്കു കാഴ്‌ച മറയ്‌ക്കുന്നതൊന്നും മുൻ ഗ്ലാസിൽ ഉണ്ടാകരുതെന്നാണ് നിയമമെങ്കിലും കമ്പനി പേരിനേക്കാൾ ഇത്തരം പേരുകൾ വലുപ്പത്തിൽ ഒട്ടിച്ചു തുടങ്ങിയത്.

കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങൾക്കും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വ്യഞ്ജനങ്ങൾക്കും പുറമെയുള്ള കടുംനിറങ്ങളും അപകടകരമായി മാറുന്നു എന്നാണ് മോട്ടോർ വാഹനവകുപ്പിന്റെയും പോലീസിന്റെയും കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us