നിപാ വൈറസ്: ആരോഗ്യ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദ അവലോകനം ചെയ്തു.

നിപാ വൈറസ് ബാധിച്ച പ്രദേശങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പൊതുജനാരോഗ്യ നടപടികൾ കേന്ദ്ര മന്ത്രി ശനിയാഴ്ച പരിശോധിച്ചു. നിപാ വൈറസ് ബാധിച്ചിരിക്കുന്ന ജില്ലകളായ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വൈറസ് ബാധയെ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിപാ വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

അതേസമയം, നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാമ്പിളുകളില്‍ നിപാ വൈറസ് ഇല്ലെന്ന് കണ്ടെത്തി.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കൂടാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായും വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ നീക്കിയതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts