ബിഎംസെഡ്ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു;നിങ്ങള്‍ക്കും പങ്കെടുക്കാം..

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഒരു പ്രധാന ഫേസ്ബുക്ക് കൂട്ടായ്മയായ ബിഎം സെഡ് (ബാംഗ്ലൂർ മലയാളി സോൺ) ന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം സംഘടിപ്പിക്കുന്നു.
ജൂലൈ ആദ്യ വാരത്തിൽ നടക്കുന്ന ബിഎം സെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും.
സിനിമ എടുക്കാൻ ഇഷ്ടപ്പെടുന്ന, ആർക്കും ഷോർട്ട് ഫിലിം മത്സരത്തിന്റെ ഭാഗമാകാം..
നിയമങ്ങൾ താഴെ പറയുന്നവയാണ്..!
1.BMZ Short Film Contest ന് വേണ്ടി പുതിയതായ ഷോർട്ട് ഫിലിം ആണ് ചെയ്യേണ്ടത്.. മുൻപ് ഏതെങ്കിലും സൈറ്റിലോ, യൂടൂബിലോ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകൾ അനുവദിക്കുന്നതല്ല
2.BMZ മെംബേഴ്സിന് വേണ്ടി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മേക്കിങ് മത്സരമാണിത്.ആയതിനാൽ പരമാവധി BMZ ലെ ആളുകളെ ഇതിന്റെ ഭാഗമാക്കാൻ ശ്രെദ്ധിക്കുക
3. ടൈറ്റിൽസ് ഉൾപ്പടെ സിനിമ സ്ക്രീൻ ചെയ്യേണ്ട സമയം 13 മിനിറ്റാണ്..അതിൽ കൂടുതൽ സമയം വന്ന ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല
4.ഇന്ന് മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുകയാണ്..
താഴെ കാണുന്ന ഓൺലൈൻ ഫോമിലാണ് മത്സരിക്കുന്ന ടീം റെജിസ്റ്റർ ചെയ്യേണ്ടത്..
റജിസ്ട്രേഷൻ ഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ_10ന് ആണ്  റെജിസ്ടേഷൻ നൽകാനുള്ള അവസാന തീയതി.
5.ഷോർട്ട് ഫിലിം നിർമ്മിച്ച് അതിന്റെ ഫൈനൽ  ഒറിജിനൽ പ്രിന്റും , size compressed വെർഷനും ജൂറിയ്ക്ക് നൽകേണ്ട അവസാന തിയ്യതി #ജൂൺ _30 ആണ്..!
6.മത്സരത്തിന് ലഭിക്കുന്ന ഷോർട്ട് ഫിലിമുകളിൽ നിന്നും മികച്ച 3 എണ്ണം തിരഞ്ഞെടുത്ത് BMZ ഇന്റർനാഷണൽ  ഫിലിം ഫെസ്റ്റിവലിനോടൊപ്പം പ്രദർശിപ്പിക്കും..
7.മികച്ച നടൻ, മികച്ച നടി, മികച്ച ഷോർട്ട് ഫിലിം , മികച്ച ക്യാമറമാൻ എന്നീ കാറ്റഗറികളിലാണ് BMZ പ്രശസ്തി പത്രവും മറ്റ് പുരസ്കാരവും നൽകുക..
അപ്പോ വൈകിക്കണ്ട…തലയില്‍ ഹ്രസ്വ ചിത്രങ്ങളുടെ ആശയങ്ങളുമായി നടക്കുന്നവര്‍ കാമറ തോളില്‍ തൂക്കി പുറത്തിറങ്ങിക്കോളൂ…ഈ അവസരം നഷ്ട്ടപ്പെടുതരുത് ഇത് ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us