രാജ്യവ്യാപകമായി വൈറല്‍ ആയ ആ ‘ഗോവിന്ദ സ്റ്റൈല്‍ ഡാന്‍സര്‍’ ആരെന്നറിയണ്ടെ ..?

എത്ര പ്രായമായാലും നമ്മുടെ ഉള്ളിലെ കഴിവുകള്‍ക്ക് അങ്ങനെയൊന്നും മങ്ങലേല്‍ക്കില്ല എന്നതിന്റെ പ്രധാന തെളിവാണ് ഒന്നര മിനിറ്റിലെ ഈ ഡാന്‍സ് വീഡിയോ…! 1987 പുറത്തിറങ്ങിയ ‘കുഡ് ഗാര്‍സ്’ എന്ന ചിത്രത്തിലെ ഗോവിന്ദയും അമൃത സിംഗും ചേര്‍ന്ന്‍ ചുവടു വെച്ച ”മെന്‍ സെ മീന” എന്ന അങ്കിളിന്റെ നൃത്തമാണ് വൈറല്‍ ആയി മാറിയത് .. ബന്ധുവിന്റെ ഒരു കല്യാണ ആഘോഷങ്ങള്‍ക്കിടെ നിര്‍ബന്ധിച്ചു നൃത്തം ചെയ്യാന്‍ ക്ഷണിച്ച ബന്ധു മിത്രാധികളെ അദ്ദേഹം അമ്പരപിച്ചു കളയുകയാണ് ഉണ്ടായത് .. ഭാര്യക്കൊപ്പമായിരുന്നു അദ്ദേഹം വേദി പങ്കിട്ടത് ..

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

മധ്യ വയസ്കനായ ആ വ്യക്തിയുടെ ത്രെസിപ്പിക്കുന്ന ചുവടുകള്‍ രാജ്യവ്യാപകമായി വൈറലായപ്പോള്‍ ഒടുവില്‍ മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ വരെ ട്വിറ്ററില്‍ അഭിനന്ദനവുമായി എത്തി ..ശരിക്കും ഈ ‘ഡാന്‍സര്‍ മാമന്‍ ‘ അത്ര ചില്ലറക്കാരനല്ല കേട്ടോ ..ഭോപ്പാല്‍ ബാബ എന്ജിനിയറിങ് റിസര്‍ച് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ അസിസ്സ്ന്റ് പ്രൊഫസര്‍ ആണ് ഈ താരം ..! പേര് സഞ്ജീവ് ശ്രീവാസ്തവ ….ചെറുപ്പ കാലത്ത് ചില സ്റ്റേജ് പരിപാടികളിലൊക്കെ ചില ഡാന്‍സ് നമ്പരുകള്‍ അവതരിപ്പിച്ചതല്ലാതെപ്രൊഫഷണല്‍ സമീപനമോന്നും ഇല്ലായിരുന്നു …തുടര്‍ന്ന്‍ പഠനവും തിരക്കുകളെറിയപ്പോള്‍ എല്ലാത്തിനും ഗുഡ് ബൈ പറഞ്ഞു ….ഒടുവില്‍ അതൊരു ‘ഒന്നൊന്നൊര ‘ കഴിവുകളായി ഒരു പാര്‍ട്ടിയില്‍ വെച്ച് പുറത്തു വന്നപ്പോള്‍ കണ്ടവര്‍ ഞെട്ടി …! ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ അങ്കിളിന്റെ ഡാന്‍സിനെ പ്രകീര്‍ത്തിച്ചു രംഗത്ത്‌ വന്നിരുന്നു ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts