നയൻതാരയ്ക്ക് ഇരട്ടകുട്ടികൾ, സന്തോഷവാർത്ത പങ്കുവച്ച് വിഘ്‌നേഷ്

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇരട്ട ആൺകുഞ്ഞുങ്ങളാണ് ഇവർക്ക് ജനിച്ചത്. നയൻതാര അമ്മയാകാൻ പോകുന്നെന്ന സൂചനകൾ നേരത്തെ താരദമ്പതികൾ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു. ഉയിർ, ഉലഗം എന്നാണ് കുട്ടികളുടെ പേരുകൾ എന്നാണ് വിഘ്നേഷ് ട്വിറ്ററിലൂടെ അറിയിച്ചത്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഞാനും നയൻസും അമ്മയും അച്ഛനുമായി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഇരട്ട കുഞ്ഞുങ്ങൾ. ഞങ്ങളുടെയും പൂർവികരുടെയും എല്ലാ പ്രാർത്ഥനകളും, പൂർവ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളിലൂടെ എല്ലാ പ്രാർത്ഥനകളും വേണം. ഉയിരും ഉലകവും. വിഘ്നേഷ് ശിവൻ കുറിച്ചു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

ഇക്കഴിഞ്ഞ മാസത്തിലാണ് നയൻതാര വിവാഹമായത്. സംവിധായകൻ വിഘ്‌നേഷ് ശിവനെയാണ് നടി ജീവിത പങ്കാളിയാക്കിയത്. ഏറെ നാൾ നീണ്ട പ്രണയത്തിനെടുവിലായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർണമായാണ് നയൻതാര വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. നേരത്തെ വാടക ഗർഭപാത്രത്തിലൂടെ നയനും വിഘ്‌നേശും കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും താരദമ്പതികൾ പ്രതികരിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts