ബെംഗളുരു: കർണാടക എന്നത് കാപ്പി കൃഷി അധികമായി ഉല്പാദിപ്പിക്കുന്ന ഭൂമിയായിരിക്കാം എന്നാൽ ബെംഗളുരുക്കർക്ക് ചായയോടാണ് ഇഷ്ടം. അതുപോലെതന്നെ അരി അവരുടെ പ്രധാന ഭക്ഷണമാണെന്ന് വിശ്വസിക്കപ്പെടുന്നുവെങ്കിലും, അവർ അരിയെക്കാൾ ആട്ടയാണ് തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ഉപഭോക്തൃ മുൻഗണനകൾ പ്രദർശിപ്പിക്കുന്നതിന് ഈ വർഷത്തെ ഓർഡർ ചരിത്രങ്ങൾ ഉപയോഗിച്ച ഗ്രോസറി-ഡെലിവറി ആപ്പായ Blinkit (മുമ്പ് Grofers ) എന്നറിയപ്പെട്ടിരുന്ന ഡെലിവറി ആപ്പ് പങ്കിട്ട ചില കണ്ടെത്തലുകളാണ്. ബെംഗളൂരുക്കാരുടെ ഷോപ്പിംഗ്, ഉപഭോഗ മുൻഗണനകളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകളാണ് ഗ്രോസറി-ഡെലിവറി ആപ്പ് അടുത്തിടെ പുറത്തുവിട്ട ഡാറ്റ മുന്നിൽ കൊണ്ടുവന്നു. കർണാടക കാപ്പി ഉൽപ്പാദനത്തിന്റെ…
Read MoreMonth: September 2022
ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു
ബെംഗളൂരു: യാദ്ഗിർ ജില്ലയിലെ ഹൊസല്ലി ഗ്രാമത്തിൽ ബുധനാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ഇടിമിന്നലേറ്റ് നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മോനമ്മ (25), മക്കളായ ഭാനു (4), ശ്രീനിവാസ് (2), സബന്ന (18) എന്നിവരാണ് മരിച്ചത്. മോനമ്മയുടെ ബന്ധു ഭീമശങ്കറിന് (32) ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഗജരകോട്ട് ഗ്രാമത്തിൽ നിന്നുള്ള ഭീമശങ്കറും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കളും ആശുപത്രിയിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു. യാത്ര മദ്ധ്യേ ഇടിമിന്നിയപ്പോൾ അവർ മരത്തിന്റെ ചുവട്ടിൽ അഭയം പ്രാപിച്ചുവെങ്കിലും ഇടിമിന്നൽ…
Read Moreജലം പാഴാക്കിയത് ഒരാഴ്ച്ച; പൈപ്പ് ചോർച്ച നന്നാക്കാൻ ഇറങ്ങി ബി ഡബ്ലിയു എസ് എസ് ബി
ബെംഗളൂരു: പാലസ് ക്രോസ് റോഡിന്റെ അണ്ടർബ്രിഡ്ജിലെ പൈപ്പിൽ ഒരാഴ്ചയായി ശുദ്ധജലം ചോർന്ന് പാഴായിപ്പോയത്തിൽ BWSSB യുടെ അലംഭാവത്തെയാണ് സൂചിപ്പിക്കുന്നുത് എന്ന് പരക്കെ ആക്ഷേപം. പരാതിയെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഇടപെട്ടതിനെ തുടർന്നാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) സ്ഥലം പരിശോധിച്ചെങ്കിലും നേരിയതും എന്നാൽ തുടർച്ചയായതുമായ ചോർച്ച അടച്ചില്ല, അബ്‌ഷോട്ട് ലേഔട്ടിനും മൗണ്ട് കാർമൽ കോളേജിനും സമീപമുള്ള സമാനമായ ജല ചോർച്ച ചൂണ്ടിക്കാട്ടി താമസക്കാർ പറഞ്ഞു. പൈപ്പ് ലൈൻ മുഴുവൻ കുഴിച്ച് മാറ്റിസ്ഥാപിക്കാൻ ബിബിഎംപി അനുമതി നിഷേധിച്ചതിന്…
Read More‘മാനസിക പീഡനം’ ; പുതിയ സിബിഐ റെയ്ഡുകളെ വിശേഷിപ്പിച്ച് ശിവകുമാർ
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സ്വത്തുക്കളിൽ ബുധനാഴ്ച സി.ബി.ഐ സംഘം റെയ്ഡ് നടത്തിയപ്പോൾ തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നാണ് അവകാശപ്പെട്ടു. കനകപുര തഹസിൽദാർക്കൊപ്പം സിബിഐ കനകപുര, ദൊഡ്ഡലഹള്ളി, കോടിഹള്ളി എന്നിവിടങ്ങളിൽ പോയി ശിവകുമാറിന്റെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു. ഞാൻ നിയമത്തെ ബഹുമാനിക്കുന്നു. അവർ ചോദിച്ച രേഖകൾ ഞാൻ നൽകിക്കഴിഞ്ഞു. എന്നിട്ടും അവർ എന്റെ സ്വത്തുക്കൾ സന്ദർശിച്ചു. ആനുപാതികമല്ലാത്ത സ്വത്ത് കൈവശം വച്ചതായി ആരോപണം നേരിടുന്ന മറ്റു ചിലരുണ്ട്, എന്നിട്ടും എന്റെ കേസിൽ മാത്രമാണ് സിബിഐക്ക് റെയ്ഡ് നടത്തുന്നതിനുള്ള അനുമതി നൽകിയത്.…
Read Moreബിഇഎൽ റോഡിലെ നിലവാരമില്ലാത്ത പ്രവൃത്തി: രണ്ട് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത് ബിബിഎംപി
ബെംഗളൂരു: സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കാതെ പുതിയ ബിഇഎൽ റോഡിന് അസ്ഫാൽറ്റ് ചെയ്തതിന് രണ്ട് എൻജിനീയർമാരെ ബിബിഎംപി തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം നടന്ന ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ട്രാഫിക് പോലീസ് നിലവാരമില്ലാത്ത റോഡ് പണി നടത്തിയതിനെ തുടർന്നാണ് നടപടി. റോഡ് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെന്റിലെ (വെസ്റ്റ് ഡിവിഷൻ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എംസി കൃഷ്ണ ഗൗഡ, വിഷകാന്ത മൂർത്തി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ട്രാഫിക് പോലീസ് ആശങ്കകൾ ഉന്നയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ ഗൗരവമായി എടുത്തില്ലെന്ന് ബിബിഎംപിയുടെ റോഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം…
Read Moreനടി ദീപിക ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreബെംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് കടത്തുന്നത് കൂടുതലും ട്രെയിൻ മാർഗം
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ചെറിയ കവറുകളിൽ ശരീരത്തിലും വസ്‌ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച് കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക. രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്‌തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്‌സ്ആപ്പ് സുഹൃത്ത് ബലാത്സംഗം ചെയ്തു
ബെംഗളൂരു: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ 25 കാരനെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തീർത്ഥപ്രസാദാണ് പ്രതി. അടിക്കടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പീഡനത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ജൂൺ 30ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സുള്ള്യയിൽ വെച്ച് തന്നെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവിടെ എത്തിയ പെൺകുട്ടിയെ പ്രതി കാണുകയും പെൺകുട്ടിയെ തന്റെ…
Read Moreമികച്ച 50 വിമാനത്താവളങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും
ബെംഗളൂരു: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരുവും. ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു. ഡൽഹി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബയും ഡൽഹിയെ തിരഞ്ഞെടുത്തു. ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനത്തും ഉണ്ട്. സർവേയിൽ 13-ാം…
Read Moreപതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…
Read More