നടി ദീപിക ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച്‌ കാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച്‌ വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രൊജക്റ്റ് കെ യുടെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ജൂണിൽ ദീപികയെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് കടത്തുന്നത് കൂടുതലും ട്രെയിൻ മാർഗം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ചെറിയ കവറുകളിൽ ശരീരത്തിലും വസ്‌ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച്‌ കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക. രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്‌തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്‌സ്ആപ്പ് സുഹൃത്ത് ബലാത്സംഗം ചെയ്തു

KIDS CHILD RAPE

ബെംഗളൂരു: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ 25 കാരനെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തീർത്ഥപ്രസാദാണ് പ്രതി. അടിക്കടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പീഡനത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ജൂൺ 30ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സുള്ള്യയിൽ വെച്ച് തന്നെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവിടെ എത്തിയ പെൺകുട്ടിയെ പ്രതി കാണുകയും പെൺകുട്ടിയെ തന്റെ…

Read More

മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരുവും. ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു. ഡൽഹി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബയും ഡൽഹിയെ തിരഞ്ഞെടുത്തു. ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനത്തും ഉണ്ട്. സർവേയിൽ 13-ാം…

Read More

പതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…

Read More

ഒക്ടോബർ 3 ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നവവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

മംഗളൂരുവിലും ഉടുപ്പിയിലും പോലീസ് റെയ്ഡ്, 8 പേർ അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിൽ എട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടി. മംഗളൂരു മേഖലയിൽ ഉള്ളാൽ, മംഗളൂരു തലപ്പാടി, സൂറത്ത്കൽ, ഉടുപ്പിയിൽ ഹൂദ്, ഗംഗോളി, ബൈന്തൂർ, ആദി ഉടുപ്പി പട്ടണമാണ് റെയ്ഡ് നടത്തിയത്. മംഗളൂരുവിൽ ഇസ്‌മൈൽ എൻജിനീയർ, ശരീഫ്, ഇഖ്ബാൽ, നൗഷാദ് എന്നിവരും . ഉടുപ്പിയിൽ ഇല്ല്യാസ്, ആശിഖ്, റജബ്, അശ്‌റഫ് എന്നിവരും ഉൾപ്പെടുന്നു.

Read More

അഴിമതി കേസിൽ 6 പേർ അറസ്റ്റിൽ

ബംഗളൂരു: അധ്യാപക നിയമന അഴിമതി കേസിൽ എസ് എ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. വ്യാജരേഖകൾ ഹാജരാക്കിയ അധ്യാപകരെ സർവീസിൽ നിയമനത്തിന് വേണ്ട ഒത്താശ നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ് എസ് എ ഡയറക്ടർ ഗീത, കർണാടക ടെക്സ്റ്റ്‌ ബുക്ക്‌ സൊസൈറ്റി എം ഡി മാഡേ ഗൗഡ, ജോയിന്റ് ഡയറക്ടർമാർ സർവിസിൽ നിന്നും വിരമിച്ച ജി ആർ ബസവരാജു, കെ. രത്നയ്യ, ഡി. കെ ശിവകുമാർ എന്നിവരെയാണ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ മുമ്പ്…

Read More

108 ഹെൽപ്പ് ലൈൻ സുഗമമായി പ്രവർത്തിക്കുന്നു: കർണാടക ആരോഗ്യ വകുപ്പ്

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ 16 മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്ന 108 ആംബുലൻസ് ഹെൽപ്പ് ലൈൻ വീണ്ടും സുഗമമായി പ്രവർത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽപ്പ് ലൈൻ പ്രവർത്തനരഹിതമായപ്പോൾ പല കോളുകളും കണക്ട് ആയിരുന്നുള്ള. സാധാരണ ഒരു ദിവസം 7,000 മുതൽ 8,000 വരെ കോളുകളെ അപേക്ഷിച്ച്, ഇതിന് ഏകദേശം 2,500 കോളുകൾ മാത്രമാണ് ലഭിച്ചത്. ആരോഗ്യവകുപ്പ് ആംബുലൻസുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിന് 112 പോലുള്ള എമർജൻസി നമ്പറുകളിലേക്ക് കോളുകൾ റൂട്ട് ചെയ്യുകയും സേവനത്തിനായി ആളുകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ജില്ലാതല ഫോൺ നമ്പറുകളും നൽകുകയും ചെയ്തിരുന്നു. 108…

Read More

എച്ച്എഎല്ലിന്റെ ക്രയോജനിക് എഞ്ചിൻ സൗകര്യം പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: നഗരത്തിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ഇന്റഗ്രേറ്റഡ് ക്രയോജനിക് എഞ്ചിൻ മാനുഫാക്‌ചറിംഗ് ഫെസിലിറ്റി (ഐസിഎംഎഫ്) പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഇസ്‌റോ) വിക്ഷേപണ വാഹനങ്ങൾക്കായി ഐസിഎംഎഫ് ക്രയോജനിക് (സിഇ20), സെമി ക്രയോജനിക് (എസ്‌സി 2000) എഞ്ചിനുകൾ നിർമ്മിക്കും. ഹൈ-ത്രസ്റ്റ് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ സ്വാശ്രയത്വം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 4,500 ചതുരശ്ര മീറ്റർ സൗകര്യം 208 കോടി രൂപ മുതൽമുടക്കിലാണ് ഇത് വികസിപ്പിച്ചത്. നിർമ്മാണത്തിനും അസംബ്ലി ആവശ്യകതകൾക്കുമുള്ള നിർണായക ഉപകരണങ്ങളുടെ കമ്മീഷൻ ചെയ്യൽ എച്ച്എ എൽ…

Read More
Click Here to Follow Us